ചിക്കൻ ബിരിയാണി വെക്കുന്നതിലും എളുപ്പത്തിലും സ്വാദിഷ്ടമായ രീതിയിൽ സർബിയൻ ബിരിയാണി ഉണ്ടാക്കാം

ചിക്കൻ ബിരിയാണി വെക്കുന്നതിലും എളുപ്പത്തിലും സ്വാദിഷ്ടമായ രീതിയിലും അതെ ചേരുവകൾ തന്നെ വച്ചു ഈ സർബിയൻ ബിരിയാണി ചെയ്തു നോക്കൂ.

നമ്മൾ ഏറ്റവും കൂടുതല് കഴിക്കുന്ന സാധാ ബിരിയാണിയിൽ നിന്ന് വ്യത്യസ്തമായി എന്നാല് അടിപൊളി രുചിയിൽ ഏകദേശം അതേ ചേരുവകൾ വച്ചു അതിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സർബിയൻ ബിരിയാണിയുടെ റസിപ്പി ആണ് ഇവിടെ പറഞ്ഞുവരുന്നത്.

അറബിയൻ രാജ്യങ്ങളിൽ ആണ് കൂടുതലും ഇത്തരം ബിരിയാണികൾ വയ്ക്കുക അപ്പോൾ ഇതിലേക്ക് വേണ്ട ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു കിലോ ചിക്കൻ, മൂന്നര അല്ലെങ്കിൽ നാലു കപ്പ് നീളത്തിൽ ഉള്ള ബിരിയാണി അരി(ബസ്മതി), ഒരു കപ്പ് തൈര്, അഞ്ച് സവാള, 6 തൊട്ട് 7 അല്ലി വെളുത്തുള്ളി, 2 പീസ് ഇഞ്ചി, രണ്ട് ടീസ്പൂൺ ബിരിയാണി മസാല, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടിസ്പൂൺ കുരുമുളകുപൊടി, മൂന്ന് ടീസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങാനീര്, 2 ടേബിൾ സ്പൂൺ ബട്ടർ, രണ്ട്-മൂന്ന് ടേബിൾസ്പൂൺ എണ്ണ, 2 ഉരുളൻകിഴങ്ങ്, 2 കറുവപ്പട്ട, 6 കരയാമ്പൂ, 8 ഏലക്ക, മഞ്ഞളും പാലും ചേർത്ത മിക്സ്, ആവശ്യത്തിന് അണ്ടിപ്പരിപ്പ്, മുന്തിരി, ഉപ്പ്, മല്ലിയില എന്നിവ കൂടി വേണം. അപ്പോൾ ഈ സ്വാദിഷ്ടമായ എളുപ്പം തയ്യാറാക്കാവുന്ന ബിരിയാണി എങ്ങനെയാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കായി കാണിച്ചു തരുന്നുണ്ട് എല്ലാവർക്കും ഇത് കണ്ട് വെറൈറ്റി ആയി ബിരിയാണി വെക്കാം.