കൊതിയൂറും ഫ്രൈഡ് ചിക്കൻ ഇനി നമുക്കും ഉണ്ടാക്കാം, ഒരു അടാർ ഐറ്റം

ആർക്കാണ് പുതിയ ഐറ്റംസ് പരീക്ഷിക്കാൻ ഇഷ്ടമല്ലാത്തത് അല്ലേ?? ഇന്നു നമുക്ക് ഈസി ആയി കെഫ്‌സി ചിക്കൻ എങ്ങിനെയാണ് ഉണ്ടാക്കുന്ന ത് എന്നു നോക്കാം.
ഇതിനു ആവശ്യമായ സാധനങ്ങൾ, ചിക്കൻ വലിയ പീസ് ആയി കട്ട്‌ ചെയ്തത് 2 കെജി, മൈദ 2 കപ്പ്, കോൺ ഫ്ലോർ 1കപ്പ്‌, മുളകുപൊടി 1സ്പൂൺ, മഞ്ഞൾ പൊടി 1/2 സ്പൂൺ, ഗരം മസാല 1/2 സ്പൂൺ, കുരുമുളക് പൊടി 11/2 സ്പൂൺ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2സ്പൂൺ, ചെറിയ ഉള്ളി പേസ്റ്റ് 2സ്പൂൺ, മുട്ട 2 എണ്ണം, ഉപ്പ് ആവശ്യത്തിന്, ഓട്സ് 250 ഗ്രാം,1 നാരങ്ങ നീര്, വറുക്കാൻ ആവശ്യത്തിന് സൺ‌ ഫ്ലവർ ഓയിൽ.

ആദ്യം ചിക്കൻ വൃത്തി യായി കഴുകി എടുക്കു ക. എന്നിട്ട് നീളത്തിൽ വരയുക. വേറൊരു പരന്ന പാത്രത്തിൽ മൈദ യും, കോൺ ഫ്ലവറും ഇടുക. അതിലേക്ക് മുളക്പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല, മുട്ട, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, ഉള്ളി പേസ്റ്റ്, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ചിക്കൻ ചേർത്ത് നന്നായി പുരട്ടി വക്കുക. ഇനി ഈ കൂട്ട് 2 മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വക്കുക.

വേറൊരു പാത്രത്തിൽ ഓട്സ് എടുത്ത് കൈ കൊണ്ടു തന്നെ ചെറുതായി പൊടിച്ചു വക്കണം. ഇനി ഫ്രിഡ്ജിൽ നിന്ന് ചിക്കൻ എടുത്തു വറുക്കാൻ തുടങ്ങാം. അതിനു വേണ്ടി ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഓയിൽ ഒഴിക്കുക. മുക്കി പൊരിക്കാൻ വേണ്ട ഓയിൽ ഒഴിക്കണം. ഓരോ ചിക്കൻ പീസ് എടുത്തു ഓട്സിൽ പൊതിഞ്ഞു ഓയിലേക്ക് പതുക്കെ ഇടുക. എണ്ണ നല്ല ചൂടായ ശേഷം മാത്രമേ ഇടാൻ പാടുള്ളു. ശേഷം ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചു മാറ്റുക. (പൊരിക്കുന്ന ഓയിലിൽ 1/4 സ്പൂൺ മഞ്ഞൾ പൊടി ചേർത്താൽ കെ എഫ് സി ക്ക് നല്ല നിറം ലഭിക്കും ) ഇനി ചൂടോടെ നല്ല ടൊമാറ്റോ സോസിന്റെ കൂടെ നമ്മുടെ കെ എഫ് സി കഴിച്ചു നോക്കു.. കിടിലൻ എന്നേ ആരും പറയു..

You may also like...

Leave a Reply

Your email address will not be published. Required fields are marked *