സ്വാദിഷ്ടമായ നാടൻ കല്ലുമ്മക്കായ തോരൻ

സ്വാദിഷ്ടമായ കല്ലുമ്മക്കായ തോരൻ എളുപ്പത്തിലും നല്ല രുചിയിലും തയ്യാറാക്കാം. കല്ലുമ്മക്കായ ഒരു സീഫുഡ് ആണ് .കക്കയിറച്ചി പോലുള്ള വർഗ്ഗത്തിൽ പെടുന്ന ഇത് സ്‌പൈസി ആയി റോസ്റ്റ് ചെയ്താലും തോരൻ വച്ചാലും ഒക്കെ നല്ല രുചിയാണ്.

കല്ലുമ്മക്കായ വൃത്തിയാക്കുന്ന വിധം :

നന്നായി കഴുകിയതിനു ശേഷം വെള്ളം ഒഴിക്കാതെ ആവിയിൽ പുഴുങ്ങി എടുത്താണ് ഷെൽ നു ഉള്ളിൽ നിന്നും ഇറച്ചി വേർതിരിക്കുന്നത്. വേർതിരിച്ചതിനു ശേഷം അതിന്റെ ഒരു വശങ്ങളിൽ ഉള്ള അഴുക്കും ബ്രെഷ് പോലുള്ള കറുത്ത ഭാഗവും കളഞ്ഞു നന്നായി കഴുകി എടുക്കുക

ആവശ്യമായ ചേരുവകൾ :

കല്ലുമ്മക്കായ :250 ഗ്രാം ഉപ്പ് :ആവശ്യത്തിന് മഞ്ഞള്പൊടി :1/2ടീസ്പൂൺ മുളക്പൊടി : 1.5 ടീസ്പൂൺ ഗരം മസാല : 2 ടീസ്പൂൺ കുരുമുളക് പൊടി : 2 ടീസ്പൂൺ വെള്ളം : 1 കപ്പ് കറിവേപ്പില വെളിച്ചെണ്ണ -2 ടീസ്പൂൺ സവാള – വലുത് 1വറ്റൽ മുളക് വെളുത്തുള്ളി -15 അല്ലി തേങ്ങാ – 1/2 cup കാശ്മീരി ചില്ലി പൗഡർ -1 ടീസ്പൂൺ മല്ലിപൊടി -1 ടീസ്പൂൺ

നന്നായി കഴുകി എടുത്ത കല്ലുമ്മക്കായ ഉപ്പു മഞ്ഞൾപൊടി മുളക്പൊടി കുരുമുളക്പൊടി ചേർത്ത് വേവിക്കാം. പൊതുവെ ഈ ഗണത്തിൽ പെടുന്നവ എല്ലാം തന്നെ നന്നായി വേവിച്ചു എടുക്കുന്നത് നല്ലതാണ്. വേവിച്ച വെള്ളവും കല്ലുമ്മക്കായയും എടുത്തു വക്കാം. വെളിച്ചെണ്ണ ഒഴിച്ച് നന്നായി പൊരിച്ചെടുക്കാം .അതേ എണ്ണയിൽ സവാള, വെളുത്തുള്ളി ചേർത്ത് വഴറ്റാം. ആവശ്യത്തിന് പൊടികളും കുറച്ചു തേങ്ങയും ചേർത്ത് നന്നായി വഴറ്റി എടുക്കാം. പൊരിച്ച കല്ലുമ്മക്കായ ചേർത്ത് കറിവേപ്പില കൂടെ ചേർക്കാം.

Leave a Reply

Your email address will not be published. Required fields are marked *