ഈ വരുന്ന ഡിസംബർ മാസത്തിലും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി സർക്കാർ കിറ്റുകൾ നൽകുന്നു. ലോക്ക്ഡൗൺ സമയത്ത് ഒരു സൗജന്യ കിറ്റും അതോടൊപ്പം ഓണക്കിറ്റും സർക്കാർ നൽകിയിരുന്നു. അതിനുശേഷം 100 ദിവസത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിൽ നാല് മാസത്തേക്ക് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കുന്ന വിവരം അറിയിച്ചിരുന്നു.
ഡിസംബറിലെ കിറ്റില്‍ ഭക്ഷ്യ ധാന്യങ്ങളുടെ എണ്ണം കൂടുതല്‍ നല്‍കും എന്ന് തീരുമാനമുണ്ട്. ഭക്ഷ്യവകുപ്പ് ഇപ്പ്രാവശ്യം 11 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് ആണ് വിതരണം ചെയ്യാം എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്. ഓണത്തിന് നൽകിയ സ്പെഷ്യൽ കിറ്റ് പോലെ ഇത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും വിതരണം ചെയ്യുന്നതിനാണ് സംസ്ഥാന ഭക്ഷ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ട കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിൽ എത്തിക്കേണ്ട ഉത്തരവാദിത്വം സപ്ലൈകോയിനാണ്. സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന എല്ലാ റേഷൻ കാർഡ് ഉടമകൾക്കും എ പി ൽ, ബി പി എൽ വ്യത്യസമില്ലാതെ ക്രിസ്മസ് കിറ്റുകൾ ലഭിക്കുമെന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. വിതരണം ഡിസംബർ മാസം ആദ്യം തന്നെ തുടങ്ങുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഇത് ഏവർക്കും സന്തോഷകരമായ കാര്യമാണ്, ആയതിനാൽ ഡിസംബർ മാസത്തെ കിറ്റ് തീർച്ചയായും മറക്കാതെ വാങ്ങണം.
അറിയിപ് – ഡിസംബർ മാസത്തിൽ രണ്ടു കിറ്റ് ഉണ്ടാവും എന്നത് തെറ്റായ വാർത്ത ആയതിനാൽ വാർത്തയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.