ഗോതമ്പ് പൊടി കൊണ്ട് ഇത് വരെ കഴിച്ചിട്ടില്ലാത്ത 4 മണി പലഹാരം, സൂപ്പർ ടേസ്റ്റിൽ ചൂടോടു കൂടി

ഈ ലോക്ക് ഡൗൺ സമയത്ത് കൈയിൽ കിട്ടിയതൊക്കെ വാരി വലിച്ച് കഴിച്ചു ശരീരം കേടാക്കാതെ നല്ല ഹെൽത്തി ആയിട്ടുള്ള ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കിയ ഈ സ്വാദുള്ള പലഹാരം കഴിക്കുന്നവർ ഏറെയും.

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി, ഒരു ടേബിൾസ്പൂൺ റവ, ഒരു നുള്ള് മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി, പിന്നെ ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ഇട്ടു പൊടിയുമായി യോജിപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിന്റെ പോലെതന്നെ കുഴച്ചെടുത്ത് മൂടിവെക്കാം.

ശേഷം ഒരു പാനിലേക്കു രണ്ടു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു കഷ്ണംഇഞ്ചി, ഒരു പച്ചമുളക്, അൽപ്പം കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു ചേർത്ത് വഴറ്റി, അതിലേക്ക് സവാള അരിഞ്ഞതും ആവശ്യത്തിന് ഉപ്പ് ചേർത്ത് വീണ്ടും വഴന്നുവരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല ചേർത്ത് ഇളക്കി, അര മുറി തക്കാളി ചേർത്ത് വെന്തു കഴിയുമ്പോൾ കടലമാവും പിന്നെ ആവശ്യമുണ്ടെങ്കിൽ ഉപ്പും ചേർത്ത് കടലമാവിൻറെ പച്ചമണം മാറുന്നത് വരെ വേവിക്കാം.

ശേഷം മാവ് എടുത്ത് ചെറിയൊരു വട്ടത്തിൽ പരത്തി അതിലേക്ക് മസാല വെച്ച് കൊടുത്തു ചുരുട്ടി ഉണ്ട പോലെ ആക്കി അമർത്തി ഓയിൽ ചൂടാകുമ്പോൾ ചെറുതീയിൽ ഇട്ടു ഫ്രൈ ചെയ്തു ഗോൾഡൻ കളർ ആകുമ്പോൾ എടുത്തു മാറ്റിയാൽ സ്വാദിഷ്ടമായ നാലുമണി പലഹാരം തയ്യാറാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *