എല്ലാവരും ഗംഭീരമെന്നു, ഗോതമ്പ്പൊടിയും പഴവും കൊണ്ട്‌ സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം

ഹൽവ പോലെ ഇരിക്കുന്ന പഴം കൊണ്ടും ഗോതമ്പുപൊടി കൊണ്ടും തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കാം.

ഇതിനായി ഒരു പാനിൽ ഏകദേശം 250ഗ്രാം ശർക്കര ഇട്ടുകൊടുത്തു അതിലേക്ക് രണ്ടു കപ്പ് വെള്ളമൊഴിച്ച് ശർക്കര ഉരുക്കി എടുക്കാം (നിങ്ങൾക്ക് മധുരം ഇത്രയും ആവശ്യമില്ലെങ്കിൽ അതിനനുസരിച്ച് ശർക്കരയുടെ അളവ് കുറയ്ക്കാവുന്നതാണ്), ശേഷം ശർക്കര നല്ലപോലെ അലിഞ്ഞു തിള വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ് എന്നിട്ടു ഈ ശർക്കരപ്പാനി ചൂടാറിയതിനു ശേഷം അരിച്ചെടുക്കുക.

അതുകഴിഞ്ഞ് ഒരു പാത്രം അടുപ്പത്ത് വച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ അഥവാ നെയ്യ് ചേർത്ത് അതിലേക്ക് രണ്ടു ചെറിയ നേന്ത്രപ്പഴം നുറുക്കുകൾ ആക്കി ഇട്ടു വഴറ്റി കൊടുക്കുക, എന്നിട്ടു പഴം നല്ലൊരു ഗോൾഡൻ കളറിൽ ചെറുതായി ഉടഞ്ഞു വരുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങ ചിരവിയത് ചേർക്കാം, ശേഷം ഇതിലേക്ക് നാല് ഏലക്ക ചതച്ചത് കൂടി ചേർത്ത് ഒന്ന് ഇളക്കി ഫ്ലേയിം ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ടു വേറൊരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ഇടുക എന്നിട്ട് നേരത്തെ ഉരുക്കിവെച്ചിരിക്കുന്ന ശർക്കര കുറച്ചു കുറച്ചായി ഒഴിച്ചുകൊടുത്തു മിക്സ് ചെയ്തു വഴറ്റി വച്ചിരിക്കുന്ന പഴം കൂടി ചേർത്തു വീണ്ടും മിക്സ് ചെയ്യുക. ഇപ്പോൾ മാവ് വളരെ കട്ടിയായി വന്നിട്ടുണ്ടാകും, അതുകൊണ്ടുതന്നെ അരക്കപ്പ് വെള്ളം പകുതി പകുതിയായി ഒഴിച്ചു കൊടുത്തു മിക്സ് ചെയ്യാം.

ശേഷം ഇത് സെറ്റ് ചെയ്യാനുള്ള ഒരു പാത്രം അല്ലെങ്കിൽ കേക്ക് ടിൻ എടുത്തു അതിലേക്ക് വാഴയില അല്ലെങ്കിൽ ബട്ടർ പേപ്പർ വെച്ചു കൊടുക്കാം എന്നിട്ട് അതിന്മേൽ ഓയിൽ തേച്ച് എല്ലായിടത്തും തടവി കൊടുക്കുക, ശേഷം ഇൗ മാവ് ഒഴിച്ചുകൊടുത്തു സെറ്റ് ചെയ്ത് ഒന്ന് തട്ടി കൊടുക്കുക. ഇനി ഇഡ്ഡലിത്തട്ടിൽ ഇത് വച്ച് വേവിച്ചെടുക്കണം, ഏകദേശം പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ ഇത് വെന്തു കിട്ടുന്നതാണ്.

15 മിനിറ്റിനു ശേഷം മൂടി തുറന്നു വെന്തു എന്ന് ഉറപ്പു വന്നതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. എന്നിട്ട് ഇത് തണുക്കാൻ വെച്ചു കഴിഞ്ഞു തണുത്തു കഴിഞ്ഞ് വേറൊരു പ്ലേറ്റിലേക്ക് മാറ്റി ഇതു മുറിച്ച് എല്ലാവർക്കും സ്വാദോടെ കഴിക്കാം. ഗോതമ്പുപൊടി ആയതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിനു ഏറ്റവും നല്ല ഒരു നാലുമണി പലഹാരം ആയിരിക്കും ഇത്.