1 കപ്പ് ഗോതമ്പുപൊടി ഉണ്ടോ? വായിലിട്ടാൽ അലിഞ്ഞുപോകുന്ന അടിപൊളി ഹൽവ വീട്ടിൽ ഉണ്ടാക്കാം

ഒരു കപ്പ് ഗോതമ്പുപൊടി കൊണ്ട് രുചിയൂറും ഹൽവ ഉണ്ടാക്കി നമുക്ക് വീട്ടുകാർക്ക് എല്ലാം കൊടുക്കാവുന്നതാണ്, ഒപ്പം വിശേഷാവസരങ്ങളിൽ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യവുമില്ല. ഗോതമ്പ് ഹൽവ ഉണ്ടാക്കുവാൻ ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പുപൊടി ഇടുക അതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് ചപ്പാത്തി മാവ് കുഴക്കുന്നത് പോലെ നല്ലപോലെ കൈ വച്ച് കുഴച്ചെടുക്കുക. കുറച്ച് നേരം കുഴച്ചതിന് ശേഷം ഇൗ മാവ് ഒരു ഉണ്ട ആക്കി വെക്കാം. അതിനുശേഷം ഈ ഉണ്ട മുങ്ങിക്കിടക്കുന്ന രീതിയിൽ ബൗളിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക, എന്നിട്ട് ഒരു മണിക്കൂർ ഇത് റസ്റ്റ് ചെയ്യാൻ വിടണം, ഒന്നരമണിക്കൂർ ആണെങ്കിൽ അത്രയും നല്ലത്. ആത്രയും സമയം കഴിഞ്ഞതിനുശേഷം ഗോതമ്പ് ഉണ്ടയെ കൈ വച്ചു വീണ്ടും പൊടിച്ചു വേർപെടുത്തുക. അപ്പോൾ നല്ലൊരു പാലിൻറെ വെള്ളം നമുക്ക് കിട്ടും അതിൽ ഗോതമ്പു പൊടിയുടെ അംശം ഇല്ലാതെ ഇരിക്കുവാൻ വേറൊരു പാത്രത്തിലേക്ക് അരിച്ചു ഒഴിക്കുക വേണമെങ്കിൽ ഒന്നിൽ കൂടുതൽ വട്ടം അരിക്കാവുന്നതാണ്. ശേഷം ഈ പാല് രണ്ടുമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കണം അങ്ങനെ ചെയ്യുമ്പോൾ കട്ടിയുള്ള പാല് അടിയിലേക്ക് പോകുകയും ഒപ്പം ലൂസായ വെള്ളം മുകൾഭാഗത്ത് തങ്ങി നിൽക്കുകയും ചെയ്യും ഇത് രണ്ടും വേർപെടുത്തി എടുക്കുവാൻ ആണ് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യുവാൻ വയ്ക്കുന്നത്.

രണ്ടു മണിക്കൂറിനുശേഷം മുകളിൽ വന്നു നിൽക്കുന്ന വെള്ളം മാത്രം മറ്റൊരു പാത്രത്തിലേക്ക് ശ്രദ്ധിച്ചു മാറ്റുക. അപ്പോൾ നമുക്ക് കട്ടിയുള്ള പാൽ മാത്രം കിട്ടും നമുക്ക് എത് വേറെ പാത്രത്തിലേക്ക് മാറ്റി വെക്കാം. എന്നിട്ട് ഹൽവക്ക് മധുരത്തിന് വേണ്ടി ഒരു പാത്രത്തിൽ ഏത് കപ്പലിലാണോ ഗോതമ്പുപൊടി അളന്നത് ആ കപ്പിൽ തന്നെ മുക്കാൽ കപ്പ് ശർക്കര ഇട്ടു കൊടുക്കണം ഇനി അത് ഉരുക്കുവാൻ ആവശ്യമുള്ള അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് ഉരുക്കി എടുക്കണം.

ശർക്കര ഉരുകി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്, ഇനി മാറ്റിവച്ച ഗോതമ്പ് പാൽ ഒരു ഫ്രയിംഗ് പാനിൽ ഒഴിച്ചു കൊടുത്തു അതിലേക്ക് ഉരുക്കി വച്ച ശർക്കര അരിച്ചു ചേർത്ത് കൊടുക്കണം ഒഴിക്കുമ്പോൾ തന്നെ നല്ലപോലെ ഇത് മിക്സ് ചെയ്തു കൊടുക്കണം എന്നിട്ട് സ്റ്റൗ ഓൺ ചെയ്യാവുന്നതാണ്. ലോ അല്ലെങ്കിൽ മീഡിയം ഫ്ളെയിമിൽ തീ വച്ചാൽ മതിയാകും ശേഷം കൈവിടാതെ ഇളക്കി കൊടുക്കുക. അല്ലെങ്കിൽ കട്ടപിടിക്കുന്നത് ആണ്.

ചെറുതായി തിള വരുമ്പോൾ കാൽ കപ്പ് തേങ്ങാപ്പാല് ഒഴിച്ചു കൊടുക്കുക എന്നിട്ട് വീണ്ടും ഇളക്കി കൊടുക്കാം, ഇനി നെയ്യും മധുരം ബാലൻസ് ചെയ്യുവാൻ ഒരു നുള്ളു ഉപ്പ് കൂടി ചേർക്കാം.,കൂടാതെ അല്പം അണ്ടിപ്പരിപ്പും ബദാമും നുറുക്കിയത് കൂടി ഭംഗിക്കും രുചിക്കും വേണ്ടി ഇട്ടു കൊടുക്കാവുന്നതാണ്. എന്നിട്ട് വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക, ഇങ്ങനെ ഇളക്കി കൊണ്ടിരിക്കുമ്പോൾ കട്ടിയായി വരുന്നു എന്ന് തോന്നിക്കഴിഞ്ഞാൽ നമുക്ക് ഒരു ഏലക ഇട്ടുകൊടുക്കാം.ഇനി ഇത് ഇളക്കി കൊണ്ടിരിക്കുമ്പോൾ മുഴുവനായി സൈഡിൽ നിന്നും വിട്ടുവരുന്ന പരുവം എത്തുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. ഇനി സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് അൽപ്പം നെയ് എല്ലാ ഭാഗത്തും തടവി കൊടുക്കാവുന്നതാണ്, അതിൻറെ മുകളിൽ അല്പം അണ്ടിപ്പരിപ്പും ബദാമും ഇട്ടിട്ടു ചൂടോടെ ഹൽവ മിക്സ് അതിലേക്കു വച്ചുകൊടുത്തു സെറ്റ് ചെയ്യാവുന്നതാണ്. ഇതൊരു അരമണിക്കൂർ അല്ലെങ്കിൽ മുക്കാ മണിക്കൂർ കട്ടിയാവാൻ വെക്കുക. അതിനുശേഷം മുറിച്ച കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *