ഗോതമ്പുപൊടിയും, കാപ്പിപ്പൊടിയും വച്ച് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കേക്കിൻറെ റെസിപി

ഗോതമ്പുപൊടിയും, കാപ്പിപ്പൊടിയും വച്ച് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കേക്കിൻറെ റെസിപി ഇതാ.

കേക്ക് തയ്യാറാക്കാനായി ഒരു ബൗളിന് മുകളിലായി അരിപ്പ വെച്ച് അതിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും, ഒരു നുള്ള് ഉപ്പു കൂടി അരിച്ചു ബൗളിലേക്ക് ഇട്ടുകൊടുക്കാം, ഇതുപോലെ രണ്ടു മൂന്നു തവണ അരിച്ചെടുക്കണം. പിന്നെ വേറൊരു പാത്രത്തിലേക്ക് രണ്ടര ടേബിൾ സ്പൂൺ പാൽപ്പൊടിയും, രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡറും, ഒപ്പം രണ്ടര ടേബിൾ സ്പൂൺ ഇളം ചൂടുവെള്ളം ഒഴിച്ച് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം (വല്ലാതെ ചൂടുള്ള വെള്ളം ആയിരിക്കരുത് ചെറിയ ചൂട് മതിയാകും).

പിന്നെ ഒരു ബൗളിലേക്ക് കാൽക്കപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ച്, പിന്നെ അരക്കപ്പ് തണുപ്പില്ലാത്ത പാൽ, ആവശ്യത്തിനുള്ള ഏകദേശം മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചത്, എന്നിവ അതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക, അതിലേക്ക് നേരത്തെ കലക്കി വച്ചിരിക്കുന്ന കാപ്പി പൊടി മിക്സ് ഒഴിച്ച് വീണ്ടും ഇളക്കി അതിലേക്ക് കുറച്ചു കുറച്ചായി അരിച്ചു വെച്ചിരിക്കുന്ന ഗോതമ്പുപൊടി ഇട്ടുകൊടുത്ത് മിക്സ് ചെയ്യണം, ഒട്ടുംതന്നെ കടകൾ ഇല്ലാതെ ബാറ്റർ തയ്യാറാക്കണം.

അപ്പോൾ ഒരുപാട് ലൂസ് ആകാതെ എന്നാൽ കട്ടിയും ഇല്ലാത്ത ഒരു ബാറ്റർ നമുക്ക് ലഭിക്കും, അതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് കൂടി ചേർത്ത് ഇളക്കണം, പിന്നെ ഒരു കേക്ക് ടിൻ അഥവാ ബേക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രമെടുത്ത് അതിൽ ബട്ടർ പേപ്പർ ഉണ്ടെങ്കിൽ വച്ച് കൊടുത്തു, അതിനു മുകളിലായി എല്ലാ ഭാഗത്തും ഓയിൽ തടവാം.

എന്നിട്ട് ഈ ബാറ്റർ അതിലേക്ക് ഒഴിക്കുന്നതിനു മുൻപായി ഒരു ബൗളിൽ അര ടീസ്പൂൺ ബേക്കിംഗ് സോഡയും, ഒരു ടീസ്പൂൺ നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരിയും ചേർത്ത് കൊടുക്കണം, അപ്പൊ തന്നെ ഒരു പത വരുന്നതാണ് ഉടനെ ആ പതയോടു കൂടി അതും ബാറ്ററിലേക്ക് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തിട്ട് വേണം കേക്ക് ടിന്നിലേക്ക് ഒഴിച്ചു കൊടുക്കുവാൻ, അതിനുശേഷം ഒന്ന് തട്ടി ബബിൾസ് ഒക്കെ കളഞ്ഞു സെറ്റ് ആക്കി വെക്കണം.

എന്നിട്ട് കേക്ക് ടിൻ ഇറക്കി വയ്ക്കാൻ പറ്റുന്ന ഒരു പാത്രത്തിൽ ഒരു തട്ട് ഇറക്കി മൂടിവെച്ച് ചെറുതീയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തെടുക്കാം (ഇനി നോൺസ്റ്റിക് പാൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിൻറെ മൂടിയുടെ മേലുള്ള ഹോൾ എന്തെങ്കിലും വച്ച് അടയ്ക്കാൻ ശ്രദ്ധിക്കണം. 10 മിനിറ്റിനുശേഷം അതിലേക്ക് കേക്ക് ടിൻ ഇറക്കി വെച്ച് ചെറുതീയിൽ തന്നെ ഇട്ട് 45, 50 മിനിറ്റ് വരെ കുക്ക് ചെയ്തെടുക്കാം, അതിനുശേഷം വെന്തു എന്ന് ഉറപ്പു വരുത്തി, ടിൻ പുറത്തേക്ക് എടുക്കാവുന്നതാണ്. പിന്നീട് ചൂട് നല്ലപോലെ ആറി കഴിയുമ്പോൾ കേക്ക് പതുക്കെ പുറത്തേക്ക് എടുക്കാം. ഇനി അതിനുമുകളിലായി ന്യൂട്ടല്ലയോ മറ്റും തേച്ചു കൊടുത്തു ഒരു മണിക്കൂർ നേരം ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ചു മുറിച്ചു കഴിക്കാവുന്നതാണ്. ഇനി ഇതൊന്നുമില്ലെങ്കിലും നല്ല ടെസ്റ്റ് തന്നെ ആയിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *