മൈദ ബിസ്ക്കറ്റ് കഴിക്കാതെ കൃസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഗോതമ്പ്‌ ബിസ്ക്കറ്റ് ഉണ്ടാക്കാം

ഇനി നമുക്ക് മൈദ ബിസ്ക്കറ്റ് കഴിക്കാതെ കൃസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഗോതമ്പ്‌ ബിസ്ക്കറ്റ് ഉണ്ടാക്കി കഴിക്കാം.

ബിസ്ക്കറ്റ് ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് അര കപ്പ് ഗോതമ്പു പൊടി ഇട്ടുകൊടുക്കാം, പിന്നെ അതിലേക്ക് കാൽ കപ്പ് പഞ്ചസാര പൊടിച്ചത്(മധുരം ഇഷ്ടാനുസരണം ചേർക്കാം), പിന്നെ ഒരു നുള്ള് ഉപ്പ്, ഒരു ടേബിൾസ്പൂൺ നെയ്യ് അല്ലെങ്കിൽ ഡാൽഡ അതുമല്ലെങ്കിൽ വെണ്ണ എന്നിവ ചേർത്തു കൊടുക്കാം (കുറച്ചുകൂടി സോഫ്റ്റായി ബിസ്ക്കറ്റ് വേണമെങ്കിൽ രണ്ട് ടേബിൾസ്പൂൺ വരെ ഇവ ചേർത്ത് കൊടുക്കാം), എന്നിട്ട് കൈ വച്ച് നല്ലപോലെ മിക്സ് ചെയ്തു കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് നല്ല സോഫ്റ്റ് മാവാക്കി ഇത് കുഴച്ച് എടുക്കണം, ചപ്പാത്തി മാവിനെ പോലെ നല്ല സോഫ്റ്റ് ആയിട്ട് എന്നാല് ഒരു പൊടിക്ക് നനവോടെ കൂടി വേണം കുഴക്കാൻ, മാവ് സോഫ്റ്റ് ആയില്ലെങ്കിൽ ബിസ്ക്കറ്റ് കടിച്ചാൽ പോലും പൊട്ടില്ല. പിന്നെ വെള്ളത്തിന് പകരം നിങ്ങൾക്ക് പാലും ഒഴിച്ച് കുഴയ്ക്കാവുന്നതാണ്.

അതിനു ശേഷം ഒരു പലകയിൽ പൊടി വിതറി മാവ് അതിൽ ഒന്ന് ഇട്ട് പരത്തി എടുക്കണം, അതായത് ഒരു മീഡിയം സൈസിൽ ഒരു ചെറിയ കട്ടിയിൽ ഷീറ്റ് പോലെ പരത്തി എടുക്കാം, എന്നിട്ട് അതിൽ നിന്ന് ചെറിയ ചെറിയ സ്ക്വയർ ഷേപ്പുകളിൽ മുറിച്ചു എടുക്കാം, സ്ക്വയർ തന്നെ വേണമെന്നില്ല ഡയമണ്ട്, അങ്ങനെ ഏത് ഷേപ്പ് ആയാലും കുഴപ്പമൊന്നുമില്ല.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ഇവ മുങ്ങുന്ന രീതിയിൽ എണ്ണ ഒഴിച്ചു കൊടുത്തു ചൂടായി വരുമ്പോൾ ബിസ്ക്കറ്റ് ഇട്ട് കൊടുക്കാം, മീഡിയം തീ വച്ചാൽ മതിയാകും, പിന്നെ ചൂടായ എണ്ണയിലേക്ക് മാത്രം ബിസ്കറ്റ് ഇടാൻ ശ്രദ്ധിക്കുക, എന്നിട്ട് ലൈറ്റ് ഗോൾഡൻ ബ്രൗൺ കളർ ആകുന്നതു വരെ അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ഫ്രൈ ചെയ്യാം. ഒരുപാട് ബ്രൗൺ കളർ ആക്കരുത് ലൈറ്റ് ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ തന്നെ എടുക്കണം, അത് കഴിഞ്ഞ് തണുത്തു കഴിയുമ്പോൾ കുറച്ചുകൂടി ഇവ കളർ മാറി വരുന്നതാണ്.

അപ്പൊൾ നല്ല അടിപൊളി രുചിയിൽ കുട്ടികൾക്ക് ധൈര്യമായി കൊടുക്കാവുന്ന ഗോതമ്പു ബിസ്ക്കറ്റ് എളുപ്പം തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *