ആഹാ ഇത് ഇത്രക്കും സിംപിൾ ആയിരുന്നോ? വത്തക്ക കൊണ്ടൊരു കിടിലം ഐസ്, ഇതൊക്കെ നിസ്സാരമല്ലേ

ചൂടുള്ള സമയത്ത് നമ്മൾ ഏറ്റവും കഴിക്കാനും കുടിക്കാനും ആഗ്രഹിക്കുന്നത് തണുപ്പുള്ള ഐസ്ക്രീം, ഐസ്, ജ്യൂസ് എന്നിവയൊക്കെ ആയിരിക്കും.

ഇപ്പോൾ ഈ സമയത്ത് മാർക്കറ്റിൽ ഏറ്റവും കൂടുതൽ വില കുറവിന് കിട്ടുന്ന ഒന്നായിരിക്കും തണ്ണിർമത്തൻ അഥവാ വത്തക്ക, ഇത് ധാരാളം വാങ്ങിവെച്ച് നമ്മൾ ജ്യൂസ് അടിച്ചും, വെറുതെ മുറിച്ചും ഒക്കെ കഴിക്കുമ്പോൾ നല്ല ആശ്വാസം കിട്ടും. എന്നാൽ ഇതും പഞ്ചസാരയും മാത്രം വച്ച് നമുക്ക് ഐസ് ഉണ്ടാക്കിയാൽ പിന്നെ അത് കുട്ടികൾക്കും വളരെ ഇഷ്ടമായി തോന്നും.

നല്ല തണുപ്പ് ഉള്ളതിനാൽ ഇടയ്ക്ക് ഓരോ ഐസ് എടുത്തു കഴിച്ചാൽ നല്ലൊരു കുളിർമ നമ്മുടെ ദേഹത്തിനു കിട്ടന്നതിനാൽ ഇത് തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് തണ്ണീർമത്തൻ കുരുക്കൾ ഒന്നുമില്ലാതെ ഇട്ടു കൊടുത്ത ഒപ്പം ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക ശേഷം ഒന്ന് അരിച്ചു ഗ്ലാസ് അല്ലെങ്കിൽ ഐസ് മോൾഡ്‌ ഉണ്ടെങ്കിൽ അതിലേക്ക് ഈ ജ്യൂസ് ഒഴിച്ചുകൊടുത്തു മുകളിലായി ഒരു പ്ലാസ്റ്റിക് പേപ്പർ അല്ലെങ്കിൽ അലുമിനിയം ഫോയിൽ വെച്ച് അതിനു നടുവിലായി ഒരു ഓട്ട തുളച്ചു എന്തെങ്കിലും സ്റ്റിക്ക് ഇറക്കി കൊടുത്ത ശേഷം എട്ട് തൊട്ട് പത്ത് മണിക്കൂർ വരെ ഫ്രീസറിൽ വച്ച് എടുത്തു നോക്കുമ്പോൾ നമ്മുടെ സ്വാദിഷ്ഠമായ തണ്ണീർ മത്തൻ ഐസ് റെഡി ആയിട്ടുണ്ടാകും.

ഇത്തരത്തിൽ തയ്യാറാക്കി വച്ചാൽ നമ്മുക്കും കുട്ടികൾക്കും ഇടക്കേ ഇടക്കേ കഴിക്കുവാൻ വളരെ എളുപ്പം ആയി തോന്നും.

Leave a Reply

Your email address will not be published. Required fields are marked *