ഇതുപോലെ ഒരു ഹൽവ ആരും കഴിച്ചു കാണില്ല, തണ്ണിമത്തൻ കൊണ്ട് ഒരു കിടിലൻ വിഭവം

നമുക്കിന്ന് തണ്ണിമത്തൻ വെച്ചിട്ടു അടിപൊളി ഹൽവ ഉണ്ടാക്കി നോക്കിയാലോ. അപ്പോൾ തണ്ണിമത്തൻ ഹലുവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

നമ്മളിവിടെ അര കിലോ ഹൽവ ഉണ്ടാക്കാൻ ഉള്ള അളവുകൾ ആണ് പറയുന്നത് നിങ്ങൾക്ക് കൂടുതൽ വേണമെങ്കിൽ ഇതിലെ അളവുകൾ കൂടി എടുത്താൽ മതിയാകും. തണ്ണിമത്തൻ ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാർ ഇട്ട് അടിച്ചെടുക്കുക. വെള്ളം ചേർക്കാതെ തന്നെയാണ് നമ്മൾ ഇവിടെ അടിച്ചു എടുക്കുന്നത്. അതിനുശേഷം ഒരു അരിപ്പ വെച്ച് അതിന്റെ ജ്യൂസ് മാറ്റിയെടുക്കുക. അതിൽ നിന്ന് പകുതി ജ്യൂസ് എടുത്തതിനു ശേഷം അതിലേക്ക് 150 ഗ്രാം കോൺഫ്ലവർ പൗഡർ ചേർത്ത് നല്ലപോലെ കട്ടകെട്ടാതെ ഇളക്കി എടുക്കുക അതിലേക്ക് 150 ഗ്രാം പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കുക. നിങ്ങൾക്ക് മധുരം കൂടുതൽ വേണമെങ്കിൽ കൂടുതൽ പഞ്ചസാര ചേർക്കാവുന്നതാണ്. അതിനുശേഷം നമ്മൾ ബാക്കിയുള്ള ജ്യൂസ് കൂടി ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.

ഇനി നമുക്ക് ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക അതിനുശേഷം നമ്മുടെ ഈ ഒരു മിശ്രിതം നമ്മൾ അതിലേക്ക് ഒഴിച്ച് നല്ലപോലെ കൈവിടാതെ ഇളക്കിക്കൊടുക്കുക. ഒരുനാൾ അഞ്ചുമിനിറ്റ് കഴിയുമ്പോഴേക്കും ഇതൊന്നു കുറുകി വരും അപ്പോൾ ഒരു ടേബിൾസ്പൂൺ കൂടി നെയ്യ് ഒഴിച്ചു കൊടുത്തു കൊണ്ട് നല്ലപോലെ ഇളക്കുക. നമ്മുടെ പാനിൽ ഒന്നും ഒട്ടിപ്പിടിക്കാത്ത രീതിയിൽ വരുമ്പോഴാണ് ഹൽവ പാകമാകുന്നത്.

ലോ ഫ്രെയിമിൽ വച്ച് നന്നായി നമ്മുടെ പാത്രത്തിൽ നിന്നും നമ്മുടെ തവിയിൽ നിന്നും വിട്ടുവരുന്ന പോലും നന്നായി ഇളക്കി കൊടുക്കുക. ഇത് പൂർണമായി വിട്ടു വരുന്ന സമയത്ത് നമ്മൾക്ക് ഇതിലേക്ക് നമ്മുടെ കയ്യിലുള്ള ഡ്രൈ ഫ്രൂട്ട്സും നട്സും എല്ലാ നെയ്യ് വറുത്തത്തിനുശേഷം അതിലേക്ക് ഇട്ടുകൊടുക്കുക. ഹൽവയുടെ പാകമാവുമ്പോൾ ഒരു പരന്ന പാത്രത്തിലേക്ക് നന്നായി നെയ്യ് തടവി അതിനുശേഷം ഈ ഹൽവയുടെ കൂട്ട് അതിലേക്ക് ഇട്ടതിനുശേഷം ഒന്ന് ഷേപ്പ് ആക്കി എടുക്കുക. ഒരു 20 25 മിനിറ്റിനുശേഷം നമ്മൾക്ക് ഇത് വേറൊരു പ്ലേറ്റിലേക്ക് മാറ്റി നമ്മുടെ ഇഷ്ടത്തിന് കട്ട് ചെയ്ത് എടുക്കാം.