വിഷു സ്പെഷ്യൽ പാൽപായസം എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കാം, വളരെ എളുപ്പത്തില്‍ കുക്കറിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സിംപിൾ പിങ്ക് പാൽപായസം ആണിത്
ഇത് തയ്യാറാക്കുന്നതിനായി ഒരു 100g ഉണക്കലരി (പായസം അരി ) 15 മിനിറ്റ് വെള്ളത്തിൽ നന്നായി കുതിർത്തശേഷം നന്നായൊന്ന് തിരിമ്പി കഴുകി എടുക്കുക.
ഇത് നന്നായി ക്ലീൻ ചെയ്തെടുത്ത കുക്കറിലേക് ഇട്ടുകൊടുക്കുക അതിൻറ്റെ ഒപ്പം തന്നെ ഇതിലേക്ക് ഒരു അരകപ്പ് വെള്ളവും 5 കപ്പ് പാലും ഒരു കപ്പ് പഞ്ചസാരയും ചേർത്ത് നന്നായൊന്ന് തിളപ്പിക്കുക തിളച്ചതിനുശേഷം തീ നന്നായൊന്ന് കുറച്ചു അടച്ചുമൂടി ഒരു മുക്കാൽ മണിക്കൂർ നന്നായി കുക്ക് ചെയ്യുക മുക്കാൽ മണിക്കൂറിനുശേഷം തീ ഓഫ് ചെയ്ത് ഒരു മണിക്കൂർ അത് ആവിയിൽ തന്നെ തുറക്കാതെ വെക്കുക ഒരു മണിക്കൂറിനുശേഷം കുക്കർ തുറന്ന് അതിലൊരു നുള്ള് ഉപ്പിട്ട് നന്നായൊന്ന് മിക്സ് ചെയ്തശേഷം സെർവ് ചെയ്യാം. എല്ലാവർക്കും എൻറ്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.