വിഷുക്കട്ട ഇല്ലാതെ എന്ത് വിഷു? ഉടനെ തന്നെ തയ്യാറാക്കാം ഈ ഈസി വിഷുകട്ട

വിഷുക്കട്ട ഇല്ലാതെ എന്ത് വിഷു? ഉടനെ തന്നെ തയ്യാറാക്കാം ഈ ഈസി വിഷുകട്ട, അതെ വളരെ എളുപ്പത്തിൽ നമുക്ക് ഈ വിഷുക്കട്ട തയ്യാറാക്കാം. ഏവർക്കും ഇഷ്ടപെടുന്ന തനത് രുചിയിൽ തന്നേ നമുക്ക് തയ്യാറാക്കി എടുക്കാം. വളരെ കുറച്ചു സാധനങ്ങൾ മാത്രം മതി ഈ സ്പെഷ്യൽ വിഷു കട്ട തയ്യാറാക്കുന്നതിന്. എങ്ങിനെയെന്ന് നോക്കാം. ഇതിലേക്ക് വേണ്ട ആവശ്യ വസ്തുക്കൾ ഇവയാണ് പച്ചരി/ഉണക്കലരി – 1 ഗ്ലാസ്, രണ്ടാം തേങ്ങാ പാൽ – 4 ഗ്ലാസ്, ഒന്നാം തേങ്ങാ പാൽ – ഒന്നര ഗ്ലാസ്, ജീരകം – 1/2 ടീസ്പൂൺ, ഉപ്പ്‌ – ആവശ്യത്തിന്.

മുകളിൽ പറഞ്ഞ സാധനങ്ങൾ എല്ലാം റെഡി ആക്കിയതിനു ശേഷം നമുക്ക് പാചകത്തിലേക്ക് കടക്കാം, അരി രണ്ടു മൂന്നു മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കുക. ശേഷം ഉരുളി ചൂടാക്കി രണ്ടാം പാൽ ഒഴിച്ച് കൊടുക്കുക. പാൽ തിളച്ചു വരുമ്പോൾ കുതിർത്തു വെച്ച അരി ചേർത്തു കൊടുക്കുക. 10 മിനിറ്റ് കാത്തു നിൽക്കുക. അരി വെന്തു വന്നാൽ ഉപ്പും ജീരകവും അതിലേക്ക് ചേർക്കുക. ശേഷം ഒന്നാം പാൽ ചേർത്തു കൊടുക്കുക. നന്നായി ഇളക്കികൊടുത്ത്‌ അല്പം നേരം പാകം ചെയ്തെടുക്കുക. നമ്മുടെ വിഷുക്കട്ട തയ്യാർ. ശർക്കര പാനീയം ചേർത്ത് കഴിക്കുക.

You may also like...

Leave a Reply

Your email address will not be published. Required fields are marked *