വിനാഗിരി വെച്ച് നിങ്ങൾക്ക് നിത്യജീവിതത്തിൽ സഹായകരമാകുന്ന 16 ഉപയോഗങ്ങൾ അറിയാതെ പോകരുത്

വിനാഗിരി വെച്ച് നിങ്ങൾക്ക് നിത്യജീവിതത്തിൽ സഹായകരമാകുന്ന 16 ഉപയോഗങ്ങൾ അറിയാതെ പോകരുത്.

ഏറ്റവും ആദ്യത്തേത് നമ്മൾ കുക്കറിൽ ഒക്കെ ഉരുളക്കിഴങ്ങും മറ്റും വേവിക്കുമ്പോൾ അതിൻറെ വെള്ളം തിളച്ചു തൂവി കുക്കറിന്റെ മുകളിലൊക്കെ മഞ്ഞനിറത്തിൽ കറകൾ പിടിക്കുന്ന പ്രശ്നമുണ്ടായാൽ അതുണ്ടാകാതിരിക്കാൻ കുക്കറിൽ വെള്ളം ഒഴിക്കുമ്പോൾ കുറച്ച് വിനാഗിരി കൂടി ഒഴിച്ചു വേവിച്ചാൽ മതി, അങ്ങനെ ചെയ്യുമ്പോൾ കറ പിടിക്കുകയില്ല.

പിന്നെ ഗിഫ്റ്റ് ഗ്ലാസുകളിലും, ബൗളുകളിലും മറ്റും ഇത് നൽകിയ കടയുടെ പേരും വിവരങ്ങളും നപ്രിന്റ് ചെയ്തിട്ടുണ്ടാകും, അത് കളയാൻ വേണ്ടി ഒരു ബൗളിലേക്ക് അല്പം വിനാഗിരി ഒഴിച്ച് പ്രിന്റ് ഉള്ള ഭാഗം അതിൽ മുക്കി വയ്ക്കാം, ഒരു മണിക്കൂറിനു ശേഷം എടുത്തു തുടച്ചു കൊടുത്താൽ പ്രിൻറ് എളുപ്പം പോയി കിട്ടും.

മുട്ട പുഴങ്ങുന്ന സമയത്ത് വെള്ളം ഒഴിക്കുമ്പോൾ അല്പം വിനാഗിരി കൂടി ഒഴിച്ച് കൊടുത്തിട്ടുണ്ടെങ്കിൽ മുട്ട പൊട്ടി പോകുന്നത് ഒഴിവാക്കാം.

ചിക്കനും മറ്റും മാറിനേറ്റ് ചെയ്യുന്ന സമയത്ത് നാരങ്ങാനീരിനു പകരം അല്പം വിനാഗിരി ഒഴിച്ച് കൊടുത്തിട്ടുണ്ടെങ്കിൽ ചിക്കന് ടേസ്റ്റ് കൂടുകയും ചെയ്യും, ഒപ്പം നല്ല സോഫ്റ്റ് ആയി ചിക്കൻ ലഭിക്കും.

കപ്പുകളിൽ ഒക്കെ ഉപയോഗിച്ച് ഉപയോഗിച്ച് കാപ്പിയുടെയും, ചായയുടെയും കറ ആയിട്ടുണ്ടെങ്കിൽ അത് എളുപ്പം കളയാനായി കുറച്ചു വിനാഗിരി കപ്പിൽ എല്ലാ ഭാഗത്തും ആക്കി കൊടുത്തു അല്പം സമയം റസ്റ്റ് ചെയ്യാൻ വിടാം. അതിനുശേഷം കഴുകിയെടുത്താൽ എളുപ്പം കറ പോയിക്കിട്ടും.

അതുപോലെതന്നെ സ്റ്റീൽ പൈപ്പിൽ ഉണ്ടാകുന്ന അഴുക്കും കറകളും പോയി കിട്ടാൻ വിനാഗിരി അതിന്മേൽ ആക്കി കൊടുത്തു കുറച്ചുനേരം വെച്ച് കഴുകിയെടുത്താൽ പൈപ്പ് നല്ലപോലെ തിളങ്ങും. ഇതുപോലെ ഫ്രിഡ്ജിന്റെ ഉൾവശവും എല്ലാം കഴുകി എടുക്കാനും വിനാഗിരി ഉപയോഗിക്കാം.

പിന്നെ വെയ്സ്റ്റ് ബാസ്കറ്റ് മറ്റും ക്ലീൻ ചെയ്യുവാനായി വേസ്റ്റ് കളഞ്ഞതിനു ശേഷം ബാസ്കറ്റിൽ വിനാഗിരി എല്ലാ ഭാഗത്തും ആക്കിയതിനു ശേഷം ഒരു രാത്രി മുഴുവൻ വെച്ച് പിറ്റേദിവസം കഴുകി എടുത്തിട്ടുണ്ടെങ്കിൽ നല്ല ക്‌ളീൻ ആകും ഒപ്പം ദുർഗന്ധം ഉണ്ടാവുകയില്ല.

പിന്നെ സ്റ്റീലിന്റെ ബോട്ടിലുകളുടെ ഉൾവശം ക്ലീൻ ചെയ്യുവാനായി, വെള്ളവും വിനാഗിരിയും ഒരേ അളവിൽ കുപ്പിയുടെ ഉള്ളിൽ ഒഴിച്ച് നല്ലപോലെ കുലുക്കി കഴുകിയാൽ നല്ല ക്‌ളീൻ ആയി കിട്ടുന്നതാണ്. ഇതുപോലെ വിനാഗിരി ഉപയോഗിച്ച് കുപ്പിയുടെ പുറംവശവും വൃത്തിയാക്കാം.

പച്ചക്കറികളും പഴങ്ങളും എല്ലാം വാങ്ങുമ്പോൾ വിനാഗിരി ഒഴിച്ച വെള്ളത്തിൽ അരമണിക്കൂർ മുക്കി വച്ചിരുന്നാൽ ഇതിനുള്ളിലെ കീടങ്ങളും കെമിക്കലുകളും പോയി കിട്ടും.

പിന്നെ വീടുകളിലെ കണ്ണാടിയും ഗ്ളാസ്സും മറ്റും ക്ലീനാക്കി എടുക്കുവാൻ വെള്ളവും വിനാഗിരിയും ഒരേ അളവിൽ സ്പ്രേ ചെയ്ത് തുടച്ച് എടുത്താൽ മതിയാകും.

പിന്നെ നമ്മുടെ വീടുകളിലുള്ള മരത്തിൻറെ ഫർണിച്ചറുകൾ സാധാരണ രീതിയിൽ വൃത്തിയാക്കുന്നതിലും തിളക്കമാർന്ന രീതിയിൽ ലഭിക്കുവാൻ വേണ്ടിയിട്ട് അരലിറ്റർ ചൂടുവെള്ളത്തിൽ കാൽ കപ്പ് വിനാഗിരി, രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്ത് സ്പ്രേ ബോട്ടിൽ ആക്കി മരത്തിൻറെ ഫർണിച്ചറുകളുടെ മേൽ സ്പ്രേ ചെയ്തു തുടച്ചെടുക്കുക, അപ്പോൾ നല്ല തിളക്കം ലഭിക്കും.

പിന്നെ പ്ലാസ്റ്റിക് പാത്രങ്ങൾ/ കണ്ടെയിനറുകൾ മൂടിവെച്ചു കഴിഞ്ഞ് പിന്നീട് തുറക്കുമ്പോൾ ഒരു പൊട്ട മണം ഉണ്ടാകും, അത് ഇല്ലാതിരിക്കാൻ രണ്ട് പഴയ ബ്രഡ് പീസ് വിനാഗിരിയിൽ മുക്കി എടുത്തു ഈ പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെ ഉള്ളിൽ ഇട്ടു വച്ചു അടച്ചു ഒരു രാത്രി കഴിഞ്ഞു പിന്നീട് തുറക്കുമ്പോൾ ഒട്ടുംതന്നെ പൊട്ട മണം ഉണ്ടാവുകയില്ല.

അതുപോലെ ലെതർ കൊണ്ട് ഉണ്ടാക്കുന്ന വസ്തുക്കൾ വിനാഗിരി ഒഴിച്ച് തുടച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ നല്ല തിളക്കം ലഭിക്കുന്നതാണ്, അതെ പോലെ സ്റ്റീൽ കൊണ്ടുണ്ടാക്കിയ വസ്തുക്കളും ഇത് വച്ചു തുടച്ചെടുത്തിട്ടുണ്ടെങ്കിൽ ഒരു പ്രത്യേക തിളക്കം ഇവക്ക് ഉണ്ടാകും.

പിന്നെ നമ്മുടെ വീട്ടിലുള്ള ചില്ലു ഗ്ലാസുകൾക്ക് ഒരു ഭംഗി കുറവ് തോന്നുന്നുണ്ടെങ്കിൽ വിനാഗിരി വെള്ളത്തിൽ കുറച്ച് നേരം മുക്കിവച്ച് പിന്നീട് കഴുകിയെടുത്താൽ നല്ല ഭംഗിയും വൃത്തിയും ലഭിക്കും.

ഇനി വീടുകളിൽ ഒരു ബോട്ടിൽ വിനാഗിരി വാങ്ങി വച്ചിട്ടുണ്ടെങ്കിൽ ഇത്രയധികം കാര്യങ്ങൾ നമുക്ക് ചെയ്തെടുക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *