മുഴുവനായി കരിപിടിച്ചു കറുത്ത് ഇരിക്കുന്ന പാത്രങ്ങൾ പോലും പുതുപുത്തൻ ആക്കിയെടുക്കുന്ന രീതി

മുഴുവനായി കരിപിടിച്ചു കറുത്ത് ഇരിക്കുന്ന പാത്രങ്ങൾ പോലും പുതുപുത്തൻ ആക്കി എടുക്കാൻ ഈയൊരു രീതിയാണ് ചെയ്യുന്നത്, അപ്പോൾ നിങ്ങളുടെ വീടുകളിൽ ഇത്തരം പാത്രങ്ങൾ ഉണ്ടെങ്കിൽ അത് എളുപ്പം ഒട്ടുംതന്നെ കരിയില്ലാതെ വെട്ടിത്തിളങ്ങുന്നതാക്കാം.

ഇതിനായി ഒരു പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പത്തുവച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഡിറ്റർജെന്റ്റ് ഇടുക, സോപ്പുപൊടി ഏതായാലും കുഴപ്പമില്ല, എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പും, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കാം, പിന്നെ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, ഒരു കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ നീര് എന്നിവ ചേർത്ത് കൊടുക്കണം, എന്നിട്ട് അത് തിളച്ചു വരുമ്പോൾ ചെറു തീയിൽ ഇട്ട് കരിപിടിച്ച പാത്രം എടുത്ത് അതിൽ ഒന്ന് മുക്കി കൊടുക്കാം (ഒരിക്കലും കൈകൊണ്ട് പിടിച്ചു മുക്കി എടുക്കരുത്, ചിലപ്പോൾ കൈപൊള്ളി എന്നുവരും എന്തെങ്കിലുമൊരു പിടി ഉപയോഗിച്ചു വേണം കരിപിടിച്ച പാത്രം അതിലേക്ക് മുക്കി കൊടുക്കുവാൻ), എന്നിട്ട് വെള്ളം മുഴുവനായി കരിപിടിച്ച പാത്രത്തിലാക്കി കൊടുത്തു കൊണ്ടേയിരിക്കണം, അത്യാവശ്യം കുറച്ചു സമയം ഇങ്ങനെ മുക്കി ഇരിക്കേണ്ടി വരും, കാരണം കരി നല്ലപോലെ ഇളകാൻ കുറച്ച് അധികം സമയം വേണ്ടി വരും.

ശേഷം കറ എല്ലാം ഇളകി എന്ന് തോന്നുമ്പോൾ ഒരു ലിക്വിഡ് ഡിഷ് വാഷിൽ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം അല്പം ഒഴിച്ച് മിക്സ് ചെയ്ത് ആ വെള്ളം ഉപയോഗിച്ച് ഈ പാത്രം ഒന്ന് തേച്ച് ഉരച്ചു കഴുകിയെടുക്കാം, സ്ക്രബർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്, അപ്പോൾ അത്യാവശ്യം എല്ലാം കരികളും പോയി കിട്ടും. ഇനി ഒരുപാട് കാലത്ത് കരിയുണ്ടെങ്കിൽ അല്ലെങ്കിൽ എത്ര ഉരച്ചിട്ടും പോകാതെ ഇരിക്കുന്ന കരി ആണെങ്കിൽ പോലും ഈ രീതിയിൽ ചെയ്തു എടുത്താൽ കരി പോയി കിട്ടും.

ഇനി തൃപ്തി വന്നില്ലെങ്കിൽ ഒന്നുകൂടി നേരത്തെ തിളക്കുന്ന വെള്ളത്തിൽ മുക്കി എടുത്തു വീണ്ടും കറ ഇളകി എന്ന് തോന്നുമ്പോൾ ഇതുപോലെ തന്നെ ചെയ്തെടുക്കാവുന്നതാണ്, അപ്പോൾ നല്ല ക്ലീനായി പാത്രങ്ങൾ ലഭിക്കുന്നതാണ്.

ഇത് ഏറ്റവും കൂടുതൽ പരീക്ഷിച്ച് വിജയിച്ച ഒരു മാർഗമാണ്, അല്ലാതെ ഒരുപാട് കാലത്തെ കട്ടിയായി കരി പിടിച്ചിരിക്കുന്ന പാത്രങ്ങൾ സാധാ പോലെ കഴുകിയാൽ പോവുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *