വെണ്ടയ്ക്ക കറിയും, മെഴുക്കുപുരട്ടി ഒന്നുമല്ലാതെ വെറൈറ്റി ആയി ഒരു വെണ്ടയ്ക്ക തോരൻ/അവിയൽ തയ്യാറാക്കാം. ഇതിനായി പാൻ അടുപ്പത്തു വച്ച് നല്ലപോലെ ചൂടാക്കിയതിനുശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 15 വെണ്ടക്ക 1ഇഞ്ച് നീളത്തിൽ മുറിച്ചത് ഇട്ട് ചെറുതീയിൽ ഇളക്കി ഒന്ന് ചെറുതായി സോഫ്റ്റായി വരുമ്പോൾ അതിലേക്ക് 1 സവാള നീളത്തിൽ അരിഞ്ഞതും.
ആവശ്യത്തിന് കറിവേപ്പില, രണ്ടു നുള്ള് മഞ്ഞൾപൊടി, അരടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇളക്കി അടച്ചു രണ്ടുമൂന്നു മിനിറ്റ് വേവിയ്ക്കാം. ഈ സമയം ഒന്നര കപ്പ് തേങ്ങ ചിരവിയതും, അരടീസ്പൂൺ ചെറിയജീരകം, അരടീസ്പൂണിന് താഴെയായി മഞ്ഞൾപൊടി, അൽപം കറിവേപ്പില കൂടി ചേർത്ത് ചതക്കാം. എന്നിട്ട് വെണ്ടയ്ക്ക ഏകദേശം വേവാകുമ്പോൾ തുറന്നുനോക്കി അതിലേക്ക് ഒരു തക്കാളി നീളത്തിലരിഞ്ഞത് ഇട്ടു വീണ്ടും അടച്ചു പൂർണമായും വെണ്ടയ്ക്ക വേവിക്കണം.
അങ്ങനെ ആകുമ്പോൾ ചതച്ചു വച്ചിരിക്കുന്ന നാളികേര കൂടിചേർത്ത് ഒന്ന് തട്ടി പൊത്തി വീണ്ടും 2 മിനിറ്റ് അടച്ച് ആവി കയറ്റാം. അതിനുശേഷം തുറന്നു മിക്സ് ചെയ്യാവുന്നതാണ്, എന്നിട്ട് അതിനുമുകളിലായി കുറച്ച് വെളിച്ചെണ്ണയും, കറിവേപ്പില കൂടി ചേർത്ത് ഓഫ് ചെയ്തു മൂടി വെക്കേണ്ടതുണ്ട്. എന്നിട്ട് ചെറുതായി ചൂടാറുമ്പോൾ തുറന്നു ഇളക്കിയെടുത്താൽ അടിപൊളി വെണ്ടയ്ക്ക അവിയൽ തയ്യാറാകുന്നതാണ്.