വെണ്ടക്ക ഇഷ്ടപ്പെടാത്തവർ പോലും ചോദിച്ചു വാങ്ങി കഴിക്കുന്ന വെണ്ടയ്ക്ക മസാല കറി ഒന്ന് ട്രൈ ചെയ്യാം

വെണ്ടക്ക ഇഷ്ടപ്പെടാത്തവർ പോലും ചോദിച്ചു വാങ്ങി കഴിക്കുന്ന വെണ്ടയ്ക്ക മസാല കറി ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടതുണ്ട്, കിടിലൻ രുചിയാണ്. ഇതിനായി പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് 200ഗ്രാം രണ്ടിഞ്ച് വലുപ്പത്തിലിട്ട് ഇളക്കി അതിലേക്ക് കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി മൂന്നു-നാലു മിനിറ്റ് കൊണ്ട് വെണ്ടയ്ക്ക.

സോഫ്റ്റ് ആയി വരുന്നതാണ് അപ്പോൾ എടുത്തു മാറ്റാവുന്നതാണ്. ശേഷം ആ പാനിലേക്ക്‌ 2 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് 1ടീസ്പൂൺ ജീരകം, നാലു വെളുത്തുള്ളിയും, ചെറിയപീസ് ഇഞ്ചികൂടി ചലിച്ചത്, ഒരു സവാള കൊത്തിയരിഞ്ഞത് ചേർത്ത് വഴറ്റി, അതിലേയ്ക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത്, ഒന്ന്-ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു നുള്ള് കായപ്പൊടി, ഉപ്പ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി ഒരു കപ്പ് വെള്ളമൊഴിച്ച് ഒരു മിനിറ്റ് അടച്ച് തിളപ്പിച്ച ശേഷം തുറന്ന് അതിലേയ്ക്ക് അരക്കപ്പ് തൈര് ഒഴിക്കാം (പുളി കൂടുതൽ ആണെങ്കിൽ കുറച്ചു ചേർത്താൽ മതിയാകും). പിന്നെ തിളച്ചുവരുമ്പോൾ അതിലേക്കു വെണ്ടക്ക ഇട്ട് കൊടുക്കണം, വല്ലാതെ വെള്ളം വറ്റുകയാണെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുത്തിട്ട് വേണം ഇട്ടു കൊടുക്കാൻ. ശേഷം രണ്ട് മിനിറ്റ് അടച്ച് വേവിച്ചാൽ വെണ്ടയ്ക്ക കറി തയ്യാറാകുന്നതാണ്.

ഈ വിഭവം നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതാണ്.