നല്ല പഞ്ഞി പോലെയുള്ള വെള്ളയപ്പം പത്തു പതിനെഞ്ചു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാം, എളുപ്പം

നല്ല പഞ്ഞി പോലെയുള്ള വെള്ളയപ്പം പത്തു പതിനെഞ്ചു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാം.

ഇതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി, കാൽ കപ്പ് ചോറ്, ഒന്നര കപ്പ് ഇളംചൂടുള്ള വെള്ളം ഒഴിച്ചുകൊടുക്കണം (ഒരുകാരണവശാലും പച്ച വെള്ളം ഒഴിക്കരുത്, എന്നാൽ നല്ല ചൂടുള്ള വെള്ളവും ഒഴിക്കരുത്), എന്നിട്ട് കൈ വച്ചു തന്നെ നല്ലപോലെ മിക്സ് ചെയ്യണം, ശേഷം അതിലേയ്ക്ക് അരക്കപ്പ് തേങ്ങ ചിരവിയതും, പിന്നെ അരക്കപ്പ് ഇളം ചൂടുള്ള വെള്ളം കൂടി ചേർക്കണം, എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ യീസ്റ്റ്, മൂന്ന് നുള്ള് ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നല്ലപോലെ തരികൾ ഒന്നുമില്ലാതെ മഷിപോലെ അരച്ചെടുക്കണം.

ശേഷം അതൊരു ബൗളിൽ ഒഴിച്ച് സ്പൂൺ വച്ച് ഇളക്കി അതിലേക്ക് രണ്ടു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്, ശേഷം പാത്രം അടച്ചുവെച്ച് 10 മിനിറ്റ് നേരം അത്യാവശ്യം ചൂടുള്ള സ്ഥലത്തു കൊണ്ടുപോയി ഈ ബൗൾ വെക്കണം, തീ ഉള്ള അടുപ്പിൻറെ അവിടെ ഒക്കെ വച്ചിരുന്നാൽ മതിയാകും, ചൂട് ഉള്ള സ്ഥലങ്ങളിൽ ആണെങ്കിൽ പെട്ടെന്ന് തന്നെ പൊന്തി വരുന്നതായിരിക്കും, തണുപ്പ് സ്ഥലങ്ങളിൽ ആണെങ്കിൽ കൂടുതൽ സമയം പൊന്തി വരാൻ എടുക്കുന്നതാണ്.

10 മിനിറ്റിനു ശേഷം നല്ലപോലെ മാവ് പൊന്തി വരും,ഇനി വന്നില്ലെങ്കിൽ കുറച്ചുനേരം കൂടി വയ്ക്കാവുന്നതാണ്, ശേഷം കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവയിൽ മാവ് ഒഴിക്കാം, എന്നിട്ട് മീഡിയം ഫ്ലെയിമിൽ തീ വെക്കാം, പെട്ടന്ന് തന്നെ നല്ലപോലെ കുമിളകൾ വരുന്നത്, അത് മൂടി വെക്കേണ്ട ആവശ്യമൊന്നുല്ല, ശേഷം അത് വെന്തു വരുമ്പോൾ എടുത്ത് പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. അപ്പോൾ നല്ല അടിപൊളി സോഫ്റ്റ് ആയിട്ടുള്ള ഒരു അപ്പം റെഡിയായിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *