വെള്ളരിക്കയും പയറും കൊണ്ട് തേങ്ങ അരച്ച ഒഴിച്ചു വക്കുന്ന ഈ കിടിലൻ കറിയുടെ റെസിപ്പി അറിയാം

വെള്ളരിക്കയും പയറും കൊണ്ട് തേങ്ങ അരച്ച ഒഴിച്ചു വക്കുന്ന ഈ കിടിലൻ കറിയുടെ റെസിപ്പി ഒന്നു അറിയാം.

നമുക്കെല്ലാം എളുപ്പം കിട്ടുന്ന ഒരു സംഭവം തന്നെയാണ് വെള്ളരിക്കയും പയറും, അത് വച്ച് നല്ല കിടിലൻ ഒഴിച്ചുകറി ആണ് ഇപ്പോൾ തയ്യാറാക്കുന്നത്, ഊണിനൊപ്പം എല്ലാം സ്ഥിരം ഒഴിച്ചുകൂട്ടാൻ കറികൾ ഉണ്ടാക്കി മടുത്തെങ്കിൽ ഈ രീതിയിൽ തേങ്ങാ അരച്ച ഒഴിച്ചുകറി കഴിക്കാവുന്നതാണ്, എന്ത് വിഭവത്തിലും തേങ്ങാ അരച്ച് വെക്കുമ്പോൾ അതിനു സ്വാദ് കൂടുന്നു, അതുകൊണ്ടുതന്നെ വെള്ളരിയും പയറും ചേർത്തിട്ടുള്ള ഈ കറിയും ഉഗ്രൻ തന്നെയാണ്.

ഇതിനായി ആവശ്യമുള്ളത് ഏകദേശം അഞ്ചു പള്ളി പയറും, ഒരു 100 തൊട്ട് 200 ഗ്രാം വരെ വെള്ളരിക്കയും ആണ്, പിന്നെ വേവിക്കാനായി ആവശ്യത്തിന് ഉപ്പ്, അരടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് പച്ചമുളക് ഒരുകപ്പ് വെള്ളം, ആവശ്യത്തിന് കറിവേപ്പില. അതിനുശേഷം അരയ്ക്കാൻ ആയി ഒരു പച്ചമുളക്, മൂന്ന് അല്ലി വെളുത്തുള്ളി, 10 ചെറിയ ഉള്ളി, ഒരു കപ്പ് നാളികേരം ചിരവിയത്, അരടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ്, അരയ്ക്കാൻ ആവശ്യമായ വെള്ളം.

പിന്നെ താളിക്കാൻ ആയി പച്ചമുളക്, ഉള്ളി, കറിവേപ്പില, കടുക് എന്നിവ ആവശ്യമാണ്. അപ്പോൾ ഇതെല്ലാം ചേർത്ത് നല്ല കിടിലൻ രുചിയിൽ ഒരു കറി തന്നെ തയ്യാറാക്കാം, ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കണം നിങ്ങൾക്കിഷ്ടപ്പെടും.