ഈ വിഷുവിന് ഏറെ സ്പെഷൽ ആയ വെള്ളരിക്ക പച്ചടി നല്ല നാടൻ രീതിയിൽ തന്നെ തയ്യാറാക്കാം, അറിവ്

ഈ വിഷുവിനെ ഏറെ സ്പെഷൽ ആയ വെള്ളരിക്ക പച്ചടി തന്നെ തയ്യാറാക്കാം, വിഷു നാൾ അടുത്തുകൊണ്ടിരിക്കുകയാണ്, തീർച്ചയായും എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യ.

ഉണ്ടാക്കുവാൻ താല്പര്യം ഉണ്ടായിരിക്കും. അതിനാൽ കണി വയ്ക്കുവാൻ എന്തായാലും വെള്ളരി വാങ്ങുന്ന കൂട്ടത്തിൽ തീർച്ചയായും വെള്ളരിക്ക പച്ചടി കറി വെക്കുവാനും ഒരു വെള്ളരിക്ക മാറ്റി വെക്കാവുന്നതാണ്. എന്നിട്ട് പറയുന്ന രീതിയില് സൂപ്പർ ഒരു പച്ചടി എളുപ്പത്തിൽ ഉണ്ടാക്കി സദ്യയിൽ വിളമ്പാം. അപ്പോൾ ഇതിനുവേണ്ടി ആവശ്യമുള്ളത് 250 ഗ്രാം വെള്ളരി, ഒന്നേകാൽ കപ്പ് നാളികേരം ചിരകിയത്, അര ടീസ്പൂൺ ജീരകം, അര ടീസ്പൂൺ കടുക്. 5 പച്ചമുളക്. 8 ചെറിയുള്ളി, 200 മില്ലി തൈര്, ഒന്നെ കാൽ ടീസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ കടുക്, 8 ഉലുവ. 3 വറ്റൽ മുളക്, 2 കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവയാണ്. അപ്പോൾ എല്ലാം നമ്മുടെ വീട്ടിലുള്ള ചേരുവകൾ ആയതിനാൽ തീർച്ചയായും ഈ ഒരു ഒഴിച്ചുകൂട്ടാൻ കൂടി സദ്യയിൽ ഉൾപ്പെടുത്താം. ഇഷ്ടമായാൽ മറ്റുള്ളവർക്കുകൂടി.

റെസിപി പറഞ്ഞു കൊടുക്കാം.