വെള്ളരിക്കയും, സ്പെഷ്യൽ ചേരുവകളും ഇട്ടിട്ടുള്ള കിടിലൻ ലൈം ജ്യൂസ് ഒരു തവണ ട്രൈ ചെയ്യണം

നല്ല കുളിർമ തരുന്ന വെള്ളരിക്കയും, സ്പെഷ്യൽ ചേരുവകളും ഇട്ടിട്ടുള്ള ഈ കിടിലൻ ലൈം ജ്യൂസ് ഒരു തവണ ട്രൈ ചെയ്തു നോക്കാം, പിന്നെ നിങൾ അതിന്റെ ഫാൻ ആയി മാറുന്നതാണ്. ഇതിനായി മിക്സിയുടെ ജാറിലേക്ക് രണ്ട് ചെറിയ നാരങ്ങയുടെ നീര് കുരു ഇല്ലാതെ ഒഴിച്ചു കൊടുക്കാം, പിന്നെ അതിലേക്ക് വളരെ ചെറിയൊരു ഫീസ് ഇഞ്ചി അരിഞ്ഞത്, രണ്ട് ഏലക്കയുടെ ഉള്ളിലെ കുരു മാത്രം ഇടാം.

പിന്നെ പുതിനയില ഉണ്ടെങ്കിൽ രണ്ടുമൂന്ന് ഇല ഇട്ടു കൊടുക്കാം, പിന്നെ ചെറിയ വെള്ളരിയുടെ പകുതിയോളം മുറിച്ച് ഇട്ടുകൊടുക്കാം, ഒപ്പം ഒന്നുരണ്ടു നുള്ള് ഉപ്പ്, ആവശ്യമായ പഞ്ചസാര, ഒന്നൊന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം (ഒരുപാട് വെള്ളം ഒഴിച്ചാൽ അരഞ്ഞ് കിട്ടാൻ ബുദ്ധിമുട്ടാകും). അതിനുശേഷം എല്ലാം കൂടി അരച്ച് വെള്ളം അരിച്ചെടുക്കാം. ശേഷം ഗ്ലാസിൽ രണ്ടുമൂന്ന് ഐസ് ക്യൂബ്സ് ഇട്ട് അതിലേക്ക് ഈ വെള്ളം ഒഴിച്ചു കൊടുത്തു കുടിക്കാവുന്നതാണ്. അധികനേരം വെച്ചിട്ടുണ്ടെങ്കിൽ നാരങ്ങാ വെള്ളത്തിന് ഒരു കൈയ്‌പ്പ്‌ രുചി തോന്നുന്നതാണ്. കുടിക്കുന്ന ഗ്ലാസ്സിൽ അല്പം പച്ചമുളക് നുറുക്കിയത് കൂടിയിട്ടിട്ടുണ്ടെങ്കിൽ അടിപൊളി ആയിരിക്കും. എല്ലാ ഫ്ലേവറും കൂടിച്ചേരുമ്പോൾ വളരെയധികം.

രുചിയായിരിക്കും ഈ ലൈം ജ്യൂസിന് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *