Veg

ഏറെ വെറൈറ്റി ആയി സാധ്യ സ്റ്റൈൽ ഒരു കൂട്ടുകറി എളുപ്പം തയ്യാറാക്കാം, ഉഗ്രൻ റെസിപി

വീട്ടിൽ കടല ഇരിപ്പുണ്ടെങ്കിൽ രുചികരമായ കൂട്ടുകറി ഇപ്പോൾ തയ്യാറാക്കാം. കടല കൊണ്ട് കറിയും, ഡ്രൈ റോസ്റ്റും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ സദ്യയിലെ സ്പെഷൽ ആയിട്ടുള്ള സദ്യ സ്റ്റൈൽ കൂട്ടുകറി തന്നെയാകാം ഇന്നത്തെ വിഭവം.

അതാകുമ്പോൾ ഏറെ പുതുമയും അതുപോലെതന്നെ കഴിക്കുവാൻ ഏവർക്കും നല്ല താല്പര്യം ഉണ്ടാകുന്നതാണ്. എന്നാൽ വറൈറ്റിക്കു ഇവിടെ വെള്ള കടല ആണ് ഉപയോഗിക്കുന്നത്, അതില്ലെങ്കിൽ സാധാ കടല ഉപയോഗിക്കാം. അപ്പോൾ ഇതിനുവേണ്ടി ആവശ്യമുള്ളത് 150ഗ്രാം വീതം വെള്ളക്കടല, ചേന, കുമ്പളങ്ങ, പടവലങ്ങ, മത്തങ്ങ, നേന്ത്രക്കായ, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ കശ്മീരി മുളകുപൊടി, ഒന്നര ടീസ്പൂൺ ഉപ്പ്, 20ഗ്രാം ശർക്കര, 20ഗ്രാം കായം, ആവശ്യത്തിന് വെള്ളം, ഒരു കപ്പ് നാളികേരം, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു സ്പൂൺ ജീരകം, രണ്ട് ടേബിൾ സ്പൂൺ കുരുമുളക്, 5 വറ്റൽമുളക് എന്നിവയാണ്. അപ്പോൾ വെള്ളക്കടല ഇല്ലെന്ന്ന് കരുതി ആരും ഉണ്ടാക്കാതെ ഇരിക്കരുത്, സാധാ കടല ആണെങ്കിലും ഉഗ്രൻ സ്വാദ് തന്നെയാണ്. ഇവ ഉണ്ടാക്കുന്ന രീതി കാണാം, നിങ്ങൾക്ക് ഇഷ്ടമായാൽ

മറ്റുള്ളവർക്കും റെസിപി നിർദ്ദേശിക്കുക.