കുറച്ചു പച്ചക്കറികൾ ഇരിപ്പുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാം

കുറച്ചു പച്ചക്കറികൾ ഇരിപ്പുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാം.

വെജിറ്റബിൾ സൂപ്പ് എന്ന് പറയുന്നത് വളരെയധികം ഗുണകരമായ ഒരു സംഭവം ആണ്, അത് ഭക്ഷണത്തിനു മുൻപ് കഴിച്ചിട്ടുണ്ടെങ്കിൽ ഏറെ ഗുണങ്ങൾ കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഉണ്ട്, അപ്പോൾ കുറച്ചു പച്ചക്കറികൾ ഉണ്ടെങ്കിൽ ഒട്ടും ബുദ്ധിമുട്ടില്ലാതെ ഒരു വെജിറ്റബിൾ സൂപ്പ് തയാറാക്കുന്ന രീതിയാണ് നിങ്ങൾക്കായി കാണിച്ചുതരുന്നത്.

ഇനി മഞ്ഞുകാലം ഒക്കെ വരുമ്പോൾ നല്ല രീതിയിൽ ചൂടോടുകൂടി ഉള്ള ഈ ഒരു സൂപ്പർ തന്നെ കുടിച്ചാൽ മതി. ഇതിനായി ആവശ്യമുള്ളത് കാബേജ്, തക്കാളി, കാപ്സിക്കം, സ്പ്രിങ് ഒനിയൻ, മഷ്റൂം, ഒരു ചെറിയ പീസ് ബട്ടർ, ചെറിയ ഉള്ളി, വെളുത്തുള്ളി, ആവശ്യത്തിനു വെള്ളം, ഒരു ടീ സ്പൂൺ കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത്, കുരുമുളകുപൊടി എന്നിവ മതിയാകും. പച്ചക്കറികൾ എല്ലാം കൂടി ഒന്ന് വെണ്ണയിൽ വഴറ്റിയ ശേഷം വെള്ളമൊഴിച്ച് വേവിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ അപ്പോൾ ഇത് തയ്യാറാക്കുന്ന രീതി വീഡിയോ വിശദമായി കാണിക്കുന്നു, നിങ്ങൾക്ക് പെട്ടെന്നൊരു സൂപ്പ് കുടിക്കണം എന്ന് തോന്നിയാൽ പച്ചക്കറികൾ വെച്ച് ഇതുപോലെ തയ്യാറാക്കാം.

അപ്പോൾ സൂപ്പും കുടിക്കാം ഒരുപാട് പച്ചക്കറികളും കഴിക്കാം. കടപ്പാട്: Bincy’s Kitchen.