ഇതിലും എളുപ്പത്തിൽ വെജിറ്റബിൾ കട്ലറ്റ് ഉണ്ടാക്കാൻ സാധിക്കുകയില്ല, തീർച്ചയായും പരീക്ഷിക്കണം

ഇതിലും എളുപ്പത്തിൽ വെജിറ്റബിൾ കട്ലറ്റ് ഉണ്ടാക്കാൻ സാധിക്കുകയില്ല, തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കാം. ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ചതിലേക്ക് ഒന്നര ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി. 2-4 പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും ഇട്ട് മൂപ്പിച്ച ശേഷം അതിലേക്ക് ഒരു വലിയ ചെറുതായരിഞ്ഞത് ഇട്ട് വാടി വരുമ്പോൾ അതിലേക്ക് അരകപ്പ് ബീൻസ്, അരകപ്പ് ക്യാരറ്റ്.

അരടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ കളർ മാറാതെ വഴന്നു വരുമ്പോള്, അതിലേയ്ക്ക് അര മുതൽ 1 ടീസ്പൂൺ വരെ കുരുമുളകുപൊടി, അരടീസ്പൂൺ ഗരംമസാല ഇട്ട് ഇളക്കി, 4 ഉരുളക്കിഴങ്ങ് വേവിച്ച് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു ആയി വരുമ്പോൾ തീ ഓഫ് ചെയ്തു അതിലേക്ക് ഒരു പിടിയും മല്ലിയില വേണമെങ്കിൽ അരിഞ്ഞു ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. ശേഷം കയ്യിൽ തൊടാവുന്ന ചൂടാകുമ്പോൾ ഇവ നല്ലപോലെ കുഴച്ച് ഉരുള ഉരുട്ടി കട്ട്‌ലേറ്റ് ഷേപ്പിൽ ആക്കി മുക്കാൽ കപ്പ് കോൺഫ്ലവർലേക്ക് വെള്ളമൊഴിച്ച് പാൽ പോലെ കലക്കിയതിൽ മുക്കി ബ്രഡ് ക്രംസിൽ ഉരുട്ടി എടുക്കണം. ശേഷം പാൻ അടുപ്പത്ത് വച്ച് ഫ്രൈ ചെയ്യാൻ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇവ 2-3 എണ്ണം ഇട്ട് തീ കൂട്ടിയും കുറച്ചും ഫ്രൈ ചെയ്ത് എടുക്കാം.

ഈ റെസിപി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *