വീട്ടിൽ വെള്ളയപ്പം ഉണ്ടാക്കി ശരിയായില്ല എന്നുപറഞ്ഞ് വിഷമിക്കുന്നവർക്കായി ഒരു റെസിപ്പി ഇതാ

വീട്ടിൽ വെള്ളയപ്പം ഉണ്ടാക്കി ശരിയായില്ല എന്നുപറഞ്ഞ് വിഷമിക്കുന്നവർക്കായി ഈ റെസിപ്പി സമർപ്പിക്കുന്നു.

സ്വാദിഷ്ഠമായ വെള്ളയപ്പം തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് പച്ചരി ഇട്ട്‌ നല്ലപോലെ കഴുകി വൃത്തിയാക്കി അരി മുങ്ങാവുന്ന രീതിയിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് 4 മണിക്കൂർ കുതിരാൻ വേണ്ടി വെക്കാം. അതിനുശേഷം കുതിർന്ന വരുമ്പോൾ ഇവ മിക്സിയുടെ ജാറിലേക്കിട്ട് ഒപ്പം 8 ടേബിൾസ്പൂൺ ചോറും, അരക്കപ്പ് തേങ്ങാ ചിരവിയതും, ഒന്നേകാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് (ഒരുപാട് വെള്ളം ഒഴിക്കരുത്), നല്ലപോലെ അരച്ചെടുക്കണം.

എന്നിട്ട് മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അത് മൂടി വച്ച് 8 മണിക്കൂർ പൊങ്ങി വരാൻ വേണ്ടി വയ്ക്കാം, എട്ടു മണിക്കൂറിനു ശേഷം പാത്രം തുറന്നു നോക്കുമ്പോൾ മാവു നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും, ശേഷം ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര, ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലപോലെ പഞ്ചസാര അലിയിച്ചു എടുക്കണം, വെളിച്ചെണ്ണ ചേർത്താൽ അപ്പം തയ്യാറാക്കുമ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്, എന്നിട്ട് പഞ്ചസാര ചെറുതായി അലിഞ്ഞു വരുമ്പോൾ അത് മാവിലേക്ക് ഒഴിച്ചു നല്ലപോലെ മിക്സ് ചെയ്തു വെക്കാം.

ശേഷം ഒരു ബൗളിലേക്ക് മുക്കാൽ ടീസ്പൂൺ യീസ്റ്റും, ഒന്നര ടേബിൾ സ്പൂൺ ഇളംചൂടുള്ള വെള്ളം ചേർത്ത് കൊടുത്ത് യീസ്റ്റ് അതിൽ അലിയിപ്പിച്ചു എടുക്കാം, എന്നിട്ട് യീസ്റ്റ് അലിഞ്ഞു വരുമ്പോൾ അത് മാവിലേക്ക് ഒഴിച്ച് കൊടുക്കാം, പിന്നെ തണുപ്പുള്ള സ്ഥലങ്ങളിലാണ് താമസിക്കുന്നതെങ്കിൽ മാവ് പൊങ്ങാൻ വെക്കുന്നതിനു മുൻപ് ഈ രീതിയിൽ യീസ്റ്റ് ഇട്ട് കൊടുത്തു മിക്സ് ചെയ്യാം, അതല്ല ചൂടുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ ഇപ്പോൾ മിക്സ് ചെയ്താൽ മതിയാകും. അതിനുശേഷം പാത്രം മൂടി വച്ച് ഒരു മണിക്കൂർ നേരം കൂടി റസ്റ്റ് ചെയ്യാൻ വിടാം.

ഒരു മണിക്കൂർ കഴിയുമ്പോൾ വീണ്ടും മാവ് നല്ലപോലെ പൊങ്ങി വരുന്നതാണ്, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. ശേഷം അപ്പം തയ്യാറാക്കാനായി ഒരു ദോശ പാൻ അടുപ്പത്ത് വെച്ച് അതൊന്ന് ചൂടാകുമ്പോൾ ചെറുതീയിൽ ആക്കി വെച്ചിട്ട് ഒരു തവി മാവ് ഒഴിച്ച് കൊടുക്കാം ചെറുതായി ദോശ പരത്തുന്നതുപോലെ പരത്തി കൊടുത്താൽ പെട്ടെന്ന് തന്നെ ഇതിന്മേൽ ഹോളുകൾ വന്നു തുടങ്ങും, അപ്പോൾ അത് മൂടി വെച്ച് അടച്ച് വേവിച്ചെടുക്കാം.

അതൊന്നു വെന്തുവരുമ്പോൾ മൂടി തുറന്ന് അപ്പം എടുക്കാം, അപ്പോൾ നല്ല അടിപൊളി സോഫ്റ്റ് വെള്ളയപ്പം തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *