ഈ രീതിയിൽ നിങ്ങൾ വഴുതനങ്ങ മെഴുക്കുവരട്ടി ഉണ്ടാക്കിയാൽ ഇവ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും

ഈ രീതിയിൽ നിങ്ങൾ വഴുതനങ്ങ മെഴുക്കുവരട്ടി ഉണ്ടാക്കിയാൽ ഇവ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.

ഇത് തയ്യാറാക്കാനായി 350 ഗ്രാമോളം വഴുതന ചെറിയ ചെറിയ നുറുക്കുകളായി വെള്ളത്തിലേക്ക് അരിഞ്ഞിട്ട് കൊടുക്കാം, എന്നിട്ട് അത് രണ്ടുമൂന്നു വട്ടം കഴുകിയെടുക്കണം, ശേഷം വെള്ളമെല്ലാം കളഞ്ഞ് അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി, എരുവിന് ആവശ്യമായിട്ടുള്ള മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്തു വയ്ക്കാം.

എന്നിട്ട് ഒരു പാനിലേക്ക് വഴറ്റാൻ ആവശ്യത്തിനുള്ള വെളിച്ചെണ്ണ(വെളിച്ചെണ്ണ തന്നെ വേണം) ഒഴിച്ച് അതിലേക്ക് 12-15 ചെറിയുള്ളി അരിഞ്ഞത്, മൂന്ന് നാല് ചതച്ച വെളുത്തുള്ളി, രണ്ട് തണ്ട് കറിവേപ്പില ചേർത്ത് നല്ലപോലെ വഴറ്റി ഒന്ന് കളർ മാറി വരുമ്പോൾ അതിലേക്ക് വഴുതനങ്ങ ഇട്ടു കൊടുക്കാം, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് ഉപ്പ് വേണമെങ്കിൽ ചേർക്കാം, എന്നിട്ട് മിക്സ് ചെയ്തു അത് അടച്ചുവെച്ച് മൂന്നു തൊട്ട് 4 മിനിറ്റ് വരെ അടച്ചു വേവിക്കാം.

അത്രയും സമയം കഴിഞ്ഞാൽ തുറന്നു വീണ്ടും ഇളക്കി തുറന്നുവെച്ച് നിങ്ങൾക്ക് മെഴുക്കുവരട്ടിയുടെ പരിവം എങ്ങനെയാണ് വേണ്ടത് അതുപോലെതന്നെ റോസ്റ്റ് ചെയ്തു തീ ഓഫ് ആക്കാം, ചിലർക്ക് നല്ലപോലെ ഡ്രൈ റോസ്റ്റ് ആക്കിയ മെഴുക്കുപുരട്ടി ആയിരിക്കും ഇഷ്ടം, അപ്പോൾ ആവശ്യത്തിനുള്ള പാകമാകുമ്പോൾ നിങ്ങൾക്ക് തീ ഓഫ് ആക്കി സ്വാദോടു കൂടിയ ഈ വഴുതനങ്ങ മെഴുക്ക് വരട്ടി കഴിക്കാവുന്നതാണ്. ഇത് ചോറിനൊപ്പവും ചപ്പാത്തിയോടൊപ്പം എല്ലാം വളരെ രുചികരമായ വിഭവം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *