ഏറെ രുചിയിൽ വ്യത്യസ്തമായ രീതിയിൽ ഒരു വാഴപ്പിണ്ടി തോരൻ വെക്കാം, നല്ല അസ്സൽ നാടൻ രീതി

ഏറെ രുചിയിൽ വ്യത്യസ്തമായ രീതിയിൽ ഒരു വാഴപ്പിണ്ടി തോരൻ വെക്കാം.

ഇതിനായി വാഴക്കൊല വെട്ടി കഴിഞ്ഞ ഉടനെ തന്നെ പിണ്ടി എടുക്കണം, കൂടുതൽ ദിവസം കഴിഞ്ഞു എടുക്കരുത് എന്നിട്ടു വാഴപ്പിണ്ടി വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച് അതിനുള്ള നാര് പരമാവധി കളഞ്ഞ ശേഷം വളരെ നൈസായി കൊത്തി അരിഞ്ഞ് വെള്ളത്തിലേക്കിടാം.

എന്നിട്ട് നല്ലപോലെ കഴുകി വെള്ളം കളഞ്ഞു തോരൻ ഉണ്ടാക്കാനായി ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ പുഴുക്കലരി അഥവാ ചുമന്ന അരി ഇട്ടു അതൊന്നും ചുവന്ന് വീർത്ത് വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക്, രണ്ട് വറ്റൽ മുളക് മുറിച്ചത്, ഒരു തണ്ട് കറിവേപ്പില ഇട്ടു അതിനോടൊപ്പം മൂന്നു തൊട്ട് 4 കപ്പ് വരെ ഉള്ള വളരെ ചെറുതായരിഞ്ഞ് നേരത്തെ കഴുകി വച്ചിരുന്ന വാഴപ്പിണ്ടി ഇട്ടുകൊടുക്കാം, പിന്നെ അതിലേക്ക് ഒരു കപ്പ് തുവരപ്പരിപ്പ് ആവശ്യത്തിന് വെള്ളവും ഉപ്പും ഇട്ട് വേവിച്ചത് ഇതിലേക്ക് വെള്ളം കളഞ്ഞു ഇട്ട്, പിന്നെ അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടിയും, പിണ്ടിയിലേക്ക് വേണ്ട ഉപ്പ് കൂടി ചേർത്ത് ഉപ്പും മഞ്ഞൾപ്പൊടിയും എല്ലാ ഭാഗത്തേക്കും ആകുന്നവരെ ഒന്ന് ഇളക്കി, പിന്നെ ഇവ തട്ടി പൊത്തി വെച്ച് ചീനച്ചട്ടി അടച്ച് 5 മിനിറ്റ് വേവിക്കാം.

ഇതിന് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല കാരണം വാഴപ്പിണ്ടിയിൽ നിന്ന് വെള്ളം വരുന്നതാണ്, അപ്പോൾ 5-6 മിനിറ്റ് കഴിയുമ്പോൾ തുറന്നുനോക്കുമ്പോൾ ഇവ നല്ലപോലെ വെന്തു കിട്ടിയിട്ടുണ്ടാകും, പിന്നെ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരവിയത്, മൂന്നാല് പച്ചമുളക്, മൂന്ന്-നാല് ചെറിയുള്ളി എല്ലാം കൂടി മിക്സിയിൽ ഇട്ട് ചതച്ചെടുത്തത് ഇതിലേക്ക് നടുവിലായി ഇട്ട്` കൊടുത്ത ശേഷം അതിനെ ഈ പരിപ്പും വാഴപ്പിണ്ടിയും കൊണ്ട് മൂടി വീണ്ടും ഒന്ന് തട്ടി പൊത്തി പാത്രം അടച്ച് രണ്ടുമിനിറ്റ് ആവി കേറാൻ വേണ്ടി മാത്രം അടച്ചുവയ്ക്കണം.

അതിനുശേഷം തുറന്ന് വീണ്ടും ഇളക്കിയാൽ നല്ല അടിപൊളി നാടൻ വാഴപ്പിണ്ടി തോരൻ തയ്യാറാക്കുന്നതാണ്, ഇതിനു മുകളിലായി അല്പം കറിവേപ്പില നല്ലപോലെ കൈകൊണ്ടു ഞെരടി ഇട്ടു മിക്സ് ചെയ്തു തീ ഓഫ് ചെയ്യാവുന്നതാണ്. ഈ വാഴപ്പിണ്ടി തോരൻ എളുപ്പം നമുക്ക് തയ്യാറാക്കാവുന്നതാണ്, അപ്പോൾ എപ്പോഴെങ്കിലും ഇനി വാഴപ്പിണ്ടി കിട്ടുകയാണെങ്കിൽ ഈ രീതിയിൽ ഒന്ന് ചെയ്താൽ എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *