അരി അരയക്കണ്ട, പൊടി കുറുക്കണ്ട, നല്ല സോഫ്റ്റ് വട്ടയപ്പം ഇന്ന് തന്നെ ഉണ്ടാക്കിയാലോ

സാധാരണ വട്ടയപ്പം ഉണ്ടാകുമ്പോൾ നോക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആയ യാതൊരു ബുദ്ധിമുട്ടും ഈയൊരു സ്പെഷ്യൽ വട്ടയപ്പം തയ്യാറാക്കാൻ വേണ്ടി വരില്ല, കാരണം ഇതിന് അരി അരക്കണ്ട ഒപ്പം പൊടി കുറുക്കുകയും വേണ്ട.നല്ല സോഫ്റ്റായ പഞ്ഞി പോലെയുള്ള വട്ടയപ്പം തയ്യാറാക്കുവാൻ ഒരു ബൗളിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക എന്നിട്ട് കുറച്ചു കുറച്ചു ആയി വെള്ളമൊഴിച്ച് കട്ടകൾ ഒന്നുമില്ലാതെ ഒരു ദോശമാവിൻറെ പരുവത്തിൽ മാവ് കിട്ടുന്ന രീതിയിൽ ആക്കുക.

ഇനി മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് ചോറും ഒപ്പം അര മുറി നാളികേരം ചിലവിയത് കൂടി ഇടുക (നാളികേരം ചിലവുമ്പോൾ ഏറ്റവും അടിയിലെ ഭാഗം ചിരവാതെ നോക്കണം അത് നമ്മുടെ വട്ടയപ്പത്തിൻറെ നിറം തന്നെ മാറ്റിക്കളയും), ശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പ്, അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാര( മധുരം ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം), പിന്നെ അതിലേക്കു നേരത്തെ കലക്കി വച്ചിരിക്കുന്ന മാവിന്റെ ഒരു കാൽ ഭാഗം ഇളക്കി ഒഴിച്ചുകൊടുക്കുക. എന്നിട്ടു ഇതെല്ലാം കൂടി അരച്ചെടുത്ത്, പിന്നെ വീണ്ടും അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളവും, ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് വീണ്ടും അരച്ചെടുക്കുക.

എന്നിട്ടു വീണ്ടും ജാർ തുറന്നു നേരത്തെ കലക്കി വച്ചിരിക്കുന്ന ബാക്കി മാവ് ഇതിലേക്ക് ചേർത്ത് കൊടുക്കുക, കൂടാതെ ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് വീണ്ടും അരച്ചെടുക്കുക. ഇനി ഈ മാവ് വേറെ ഒരു പാത്രത്തിലേക്ക് ഒഴിക്കാം (നിങ്ങൾ മാവിൻറെ കട്ടി നോക്കി ഭയങ്കര കട്ടി ആണെങ്കിൽ അല്പം വെള്ളം ചേർത്ത് ലൂസ് ആക്കാവുന്നതാണ്, ഇപ്പോഴും ഒരുപാട് ലൂസ് ആകാതെ കുറച്ചു കട്ടിയിൽ മാവ് വേണം). ഇനി ഇതു മൂടിവെച്ച് റസ്റ്റ് ചെയ്യാൻ വിടുക (ചൂടുള്ള സ്ഥലം ആണെങ്കിൽ രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പൊന്തിവരും അഥവാ തണുപ്പുള്ള സ്ഥലമാണെങ്കിൽ പൊന്തി വരാൻ അഞ്ചു മണിക്കൂർ വരെ എടുക്കുന്നതാണ്).

അപ്പോൾ ഏതാനും മണിക്കൂറുകൾക്കു ശേഷം ഇത് പൊന്തി വന്നിരിക്കുന്നത് കാണാം, ശേഷം നമ്മൾ ഏതു പാത്രത്തിൽ ആണോ വട്ടയപ്പം ഉണ്ടാക്കുന്നത് അതിൽ കുറച്ച് വെളിച്ചെണ്ണ തടവി എല്ലാവടെയും ആക്കുക, ഇനി മാവ് നല്ലപോലെ ഇളക്കി എടുത്തു കിണ്ണത്തിൻറെ പകുതി ഭാഗം മാത്രം മാവ് ഒഴിച്ചു കൊടുക്കുക. ശേഷം ഇത് ആവിയിൽ വേവിക്കുവാൻ ഏതെങ്കിലും പാത്രം അഥവാ ഇഡ്ഡലി ചെമ്പ് എടുത്ത് അതിൽ വെള്ളം നിറച്ച് അഞ്ചു മിനിറ്റ് വരെ തിളപ്പിച്ചതിനു ശേഷം മാത്രം അതിലേക്കു തട്ട് ഇറക്കിവെച്ച് വട്ടയപ്പത്തിൻറെ പ്ലേറ്റ് വെച്ചുകൊടുക്കുക. ശേഷം ഇത് മൂടിവെച്ച് 7 മിനിറ്റ് വേവിക്കാം. ഏഴുമിനിറ്റിനുശേഷം ഇത് തുറന്നു ചെറിയൊരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കി വെന്തു എന്ന് ഉറപ്പാക്കി ഫ്‌ലൈയിം ഓഫ് ചെയ്യാം.

ഇനി ഇത് ചൂടാറി കഴിയുമ്പോൾ പ്ലേറ്റിന്റെസൈഡിൽ നിന്ന് വട്ടയപ്പം അകത്തി എടുത്ത് മുറിച്ച് കഴിക്കാവുന്നതാണ്. ഇത് വലിയ പണികളൊന്നും ഇഷ്ടമില്ലാത്തവർക്ക് എളുപ്പം ചെയ്തെടുക്കാവുന്ന നല്ല രുചിയുള്ള വട്ടയപ്പം ആണ്, അതിനാൽ ഒട്ടും സമയം ഇല്ലെങ്കിൽ നിങ്ങൾക്ക് ഈ രീതിയിലും ഇത് തയ്യാറാക്കാം. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വീഡിയോ കാണാം.

One thought on “അരി അരയക്കണ്ട, പൊടി കുറുക്കണ്ട, നല്ല സോഫ്റ്റ് വട്ടയപ്പം ഇന്ന് തന്നെ ഉണ്ടാക്കിയാലോ

Leave a Reply

Your email address will not be published. Required fields are marked *