ഇതേ അളവിൽ പറഞ്ഞ സാധനങ്ങൾ ചേർത്ത് വട്ടയപ്പം കൂട്ട് ഉണ്ടാക്കിയാൽ നല്ല പെർഫക്റ്റ് ആയി കിട്ടും

ഇതേ അളവിൽ പറഞ്ഞ സാധനങ്ങൾ ചേർത്ത് വട്ടയപ്പം കൂട്ട് ഉണ്ടാക്കിയാൽ നല്ല പെർഫക്റ്റ് ആയി കഴിക്കാത്തവർ പോലും കഴിച്ചു പോകുന്ന രുചിയിൽ കിട്ടും, ഇത് പണ്ടത്തെ അമ്മച്ചിമാരുടെ സ്പെഷ്യൽ വട്ടയപ്പം കൂട്ടാണ് ആയതിനാൽ അളവുകൾ തെറ്റാതെ പറഞ്ഞ സാധനങ്ങൾ എടുക്കുവാൻ പരമാവധി ശ്രമിക്കുക. ഇതിനായ് ആദ്യം തന്നെ പച്ചരി നല്ലപോലെ കുതിർത്ത് എടുക്കണം.

ശേഷം അരി മിക്സിയുടെ ജാറിൽ പകുതി ഇട്ട് തേങ്ങ വെള്ളം ഒഴിച്ച് തരികളോടുകൂടി അരച്ചെടുക്കണം, ശേഷം അതിൽ നിന്ന് കുറച്ചെടുത്ത് പാവ് കാച്ചാനായി മാറ്റിവയ്ക്കാം, ശേഷം ബാക്കിയുള്ള അരി ജാറിൽ ഇട്ട് ഒപ്പം ചോര്, നാളികേരവെള്ളം ചേർത്ത് അരച്ച മാവിലേക്ക് ഒഴിക്കാം. അതിനുശേഷം പാവ് കാച്ചി മിക്സിയുടെ ജാറിലിട്ട് അല്പം തേങ്ങാവെള്ളവും, യീസ്റ്റ്, പഞ്ചസാരയും, ഉപ്പ്, തേങ്ങാപ്പാൽ ചേർത്ത് അരച്ച് അത് മാവിലേക്ക് ചേർത്തിളക്കിയ ശേഷം തേങ്ങാ ചിരവിയത് അരച്ച് അതും മാവിലേക്ക് ഇട്ട് ഇളക്കി അടച്ചു പൊങ്ങാൻ വേണ്ടി വയ്ക്കാം, അതിനുശേഷം പഞ്ചസാരയും ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി സാധാ പോലെ മാവൊഴിച്ച് ആവി കയറ്റാം. അപ്പോൾ വളരെ കൃത്യമായി എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് പറഞ്ഞുതരുന്നുണ്ട്.

ഈ കൂട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *