ഉച്ചക്ക് ഊണിനൊപ്പവും, ചപ്പാത്തിക്ക് ഒപ്പവും ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ?

ഉച്ചക്ക് ഊണിനൊപ്പവും, ചപ്പാത്തിക്ക് ഒപ്പവും ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ? നല്ല എരിവുള്ള ഉരുളക്കിഴങ്ങ് ഫ്രൈ. ഇന്ത്യയുടെ നാനാഭാഗത്തും വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് ഉരുളക്കിഴങ്ങുകൾ.

അവ വെച്ച് പല രീതിയിലുള്ള ഫുഡ് നമ്മൾ ഉണ്ടാക്കാറുണ്ട്. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉരുളകിഴങ്ങ് കൊണ്ടുള്ള മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കാം. നല്ല എരിവുള്ള ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി വളരെ എളുപ്പത്തിലും അതുപോലെതന്നെ ടേസ്റ്റിയായ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി പറ്റിയാണ് ഇന്നിവിടെ പറയുന്നത്. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും തയ്യാറാക്കാൻ പറ്റുന്ന രീതിയിലുള്ള, കൂടുതൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉരുളകിഴങ്ങ്, അതുകൊണ്ട് ഒരു ഉഗ്രൻ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കാം. അതിനു വേണ്ട ചേരുവകൾ ഉരുളക്കിഴങ്ങ് നാലെണ്ണം, വെളുത്തുള്ളി 5 6, കറിവേപ്പില രണ്ട് തണ്ട്, മുളകുപൊടി ഒരു ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി അര ടേബിൾ സ്പൂൺ, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ പാകത്തിന് ഇത്രയും വെച്ച് വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി അഥവാ ഉരുളകിഴങ്ങ് ഫ്രൈ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ആണ്. എല്ലാവരും പരീക്ഷിച്ചുനോക്കുക ഇഷ്ടപ്പെട്ടെങ്കിൽ.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.