കപ്പയും പുട്ടും വെച്ച് വളരെ രുചികരമായതും ഗുണകരവും ആയ ഒരു കിടിലൻ ഉപ്പുമാവ് ഉണ്ടാക്കാൻ പഠിക്കാം

കപ്പയും പുട്ടും വെച്ച് വളരെ രുചികരമായതും ഗുണകരവും ആയ ഒരു കിടിലൻ ഉപ്പുമാവ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. ഇതിനായി ആദ്യം അൽപ്പം ഉപ്പും വെള്ളവും ചേർത്ത് അലിയിപ്പിച്ചെടുക്കണം, എന്നിട്ട് ഒരു ബൗളിലേക്ക് തേങ്ങ ചിരവിയത്, റവയും കപ്പ ഉണക്കി പൊടിച്ചത് എന്നിവ ചേർത്ത് അതിലേക്ക് ഉപ്പുവെള്ളം ഒഴിച്ച് പുട്ട് പൊടി നനക്കുന്നത് പോലെ നനച്ചു എടുക്കാം.

അതിനുശേഷം ഉരുള് പോടിക്കാവുന്ന പാകമാകുമ്പോൾ ഒരു പ്ലേറ്റിൽ വാഴയിലയില വച്ച് അതിലേക്ക് നനച്ച പൊടി ആക്കി ഇഡലി ചെമ്പിൽ പ്ലേറ്റ് വച്ചു ആവി കയറ്റി എടുക്കാം. ഇൗ സമയം ഉപ്പുമാവിന് വേണ്ടി ഒരു ഉരുളി അടുപ്പത്ത് വച്ച്, അതിലേക്ക് കടുക്, ഉഴുന്ന്, കറിവേപ്പില, ചുവന്നമുളക്, അല്പം വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടുമ്പോൾ അതിലേക്ക് പച്ചമുളക്, ഇഞ്ചി, നാളികേരം ചിരവിയത് എന്നിവയൊക്കെ ഇട്ട് മൂപ്പിച്ച് വേവിച്ച കപ്പയും, റവയും ഉരുളിയിലേക്ക് ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് ചൂടാക്കുക. അപ്പോൾ വളരെ സ്വാദിഷ്ടമായ വലിയവർക്കും കുട്ടികൾക്കൊക്കെ ഇഷ്ടപ്പെടുന്ന, അതോടൊപ്പം വളരെ നല്ലതായ ഉപ്പുമാവ് തയ്യാറാകുന്നതാണ്. ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കണം. തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്.