ഏറ്റവും സ്വാദിഷ്ടമായ രീതിയിലുള്ള സേമിയ ഉപ്പുമാവിൻറെ റെസിപ്പി ഇതാണ്, ഈസി ആൻഡ് ടേസ്റ്റി

ഏറ്റവും സ്വാദിഷ്ടമായ രീതിയിലുള്ള സേമിയ ഉപ്പുമാവിൻറെ റെസിപ്പി ഇതാണ്.

ഇതിനായി പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു കപ്പ് സേമിയ ഇട്ടു കൊടുത്തു കളർ ഒന്നും മാറാതെ ഒന്ന് ചെറുതീയിൽ വറുത്തെടുത്തു കളർ മാറി തുടങ്ങുമ്പോൾ എടുത്തു മാറ്റാം. എന്നിട്ട് ആ പാനിലേക്ക് തന്നെ മൂന്ന് കപ്പ് വെള്ളം ഒഴിച്ചു ഒപ്പം അരടീസ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്കു വറുത്തു വെച്ചിരിക്കുന്ന സേമിയ ഇട്ട് മുക്കാൽ വേവ് ആകുന്നത് വരെ വേവിക്കണം, പിന്നെ സേമിയ കട്ടപിടിക്കാതിരിക്കാൻ ആയികാൽ ടീസ്പൂൺ നാരങ്ങാനീര് ഒഴിച്ചു കൊടുത്തു മിക്സ് ചെയ്തു മുക്കാൽ വേവ് ആകുമ്പോൾ തീ ഓഫ് ചെയ്ത് അതിൽ നിന്ന് വെള്ളം എല്ലാം കളഞ്ഞു എടുക്കാവുന്നതാണ്.

അതിനുശേഷം ഒരു പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ കടുകും, ഒരു ടീസ്പൂൺ ഉഴുന്ന് ഇട്ട് മിക്സ് ആക്കി, എരിവിന് അനുസരിച്ച് 2 പച്ചമുളക് ചെറുതായി അരിഞ്ഞതും, കാൽ ടീസ്പൂൺ ഇഞ്ചി അരിഞ്ഞതുംഇട്ട് മൂത്തു വരുമ്പോൾ അതിലേക്ക് മീഡിയം സൈസ് സവാള അരിഞ്ഞതും അല്പം ഉപ്പും,ഒരു തണ്ട് കറിവേപ്പില കൂടി ഇട്ട് മിക്സ് ചെയ്തു വഴന്നു വരുമ്പോൾ അതിലേക്ക് കാൽ കപ്പ് വച്ച് കാരറ്റ്, ബീൻസ് ചെറുതായി അരിഞ്ഞതും ചേർത്ത് മിക്സ് ചെയ്തു ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇളക്കി പാൻ അടച്ചു വച്ച് വേവിക്കാം.

പിന്നെ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ട് ചൂടാകുമ്പോൾ വേവിച്ച സേമിയ ചേർത്ത് ഇളക്കി യോജിപ്പിച്ചു പിന്നെ കാൽ കപ്പ് തേങ്ങാ ചിരവിയതും, ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് ഇളക്കി കൊടുത്താൽ അടിപൊളി സേമിയ ഉപ്പുമാവ് തയ്യാറാകുന്നതാണ്.

ഇത് ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ നിങ്ങൾക്ക് വീഡിയോ നോക്കാവുന്നതാണ്. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *