പച്ചമുന്തിരി ഉണ്ടെങ്കിൽ നമുക്ക് അത് എളുപ്പം ഉണക്കമുന്തിരി ആക്കി മാറ്റി സൂക്ഷിക്കാമെന്നേ, അറിവ്

അല്പം പച്ചമുന്തിരി ഉണ്ടെങ്കിൽ നമുക്ക് അത് എളുപ്പം ഉണക്കമുന്തിരി ആക്കി മാറ്റി സൂക്ഷിക്കാവുന്നതേ ഉള്ളു, അതിനായി പുറത്തു നിന്ന് വാങ്ങേണ്ടതില്ല.

ഉണക്കമുന്തിരി പായസങ്ങളിലും, മധുരപലഹാരങ്ങളിലും ബിരിയാണിയിലും എല്ലാം ചേർക്കുന്ന പതിവുണ്ട് എന്നാൽ അതിനായി നമ്മൾ മാർക്കറ്റിൽ നിന്ന് ഉണക്കമുന്തിരി പറഞ്ഞു വാങ്ങിക്കും, പക്ഷേ ഇവക്ക് അത്യാവശ്യം വില ഉള്ളതുകൊണ്ട് തന്നെ ഡ്രൈഫ്രൂട്ട്സ് അയതുകൊണ്ടുതന്നെ നമ്മൾ കുറച്ച് അളവു മാത്രമേ വാങ്ങാറുള്ളൂ, പക്ഷേ ഈ ഉണക്കമുന്തിരി നമ്മുടെ സാദാ ഫ്രഷായ പച്ച മുന്തിരി ഉണക്കിയെടുത്താണ് ഉണ്ടാക്കുന്നതെന്ന് എല്ലാവർക്കും അറിയാമായിരിക്കും, അങ്ങനെയാണെങ്കിൽ പച്ചമുന്തിരി വാങ്ങിക്കൊണ്ട് എളുപ്പം ഉണക്കമുന്തിരി ഉണ്ടാക്കാവുന്ന ഈ രീതി ചെയ്യുന്നതായിരിക്കും ഏവർക്കും നല്ലത്, അതാകുമ്പോൾ ഒരുപാട് ഉണക്കമുന്തിരി ഉണ്ടാക്കി വയ്ക്കുകയും പല വിഭവങ്ങളിൽ ചേർക്കുകയും ഒപ്പം നമ്മുടെ ശരീരത്തിൻറെ നല്ലതിനുവേണ്ടി ഈ ഡ്രൈ ഫ്രൂട്ട് കഴിക്കുകയും ചെയ്യാം.

അപ്പോൾ ഇതിനായി നിങ്ങൾക്ക് വേണ്ട അത്രയും പച്ചമുന്തിരി എടുക്കാം, അതിനുശേഷം ഒരു പാത്രത്തിൽ നിറയെ വെള്ളം എടുത്ത് അതിലേക്ക് ഒരുപിടി കല്ലുപ്പ് ഇട്ട് ഈ പച്ചമുന്തിരി അതിൽ മുക്കി നല്ലപോലെ കഴുകിയെടുക്കാം, അങ്ങനെ ഇടുമ്പോൾ എന്തെങ്കിലും കേട് വന്നിട്ടുള്ള മുന്തിരി ഉണ്ടെങ്കിൽ എടുത്തു കളയേണ്ടത് ഉണ്ട്, പിന്നെ ഒരുപാട് പഴുത്ത കളർ മാറി മുന്തിരി ഉണ്ട് അത് കേട് അല്ല, അത് കേട് ആണെന്ന് കരുതി ആരും എടുത്തു കളയരുത്. ശേഷം മുഴുവനായി വെള്ളത്തിലിട്ട് കഴുകി, അതിനുശേഷം വീണ്ടും സാധാ വെള്ളത്തിൽ കഴുകി വെള്ളം കളഞ്ഞു വയ്ക്കാം.

അതിനുശേഷം ഒരു വലിയ പാത്രത്തിൽ പകുതി ഭാഗത്തോളം വെള്ളമൊഴിച്ച് ചെറുതായൊന്നു ചൂടായി വരുമ്പോൾ ഈ മുന്തിരി അതിൽ ഇട്ട് കൊടുക്കണം, എന്നിട്ട് ഇവ വീണ്ടും ചൂടക്കി എടുക്കേണ്ടതുണ്ട്, ചെറുതീയിൽ തന്നെ ഇട്ട് ചൂടാക്കിയാൽ മതിയാകും, എന്നിട്ട് അതിൻറെ കളർ ഒക്കെ മാറി ഒരു മഞ്ഞ കളർ ആകും, ഒപ്പം ചില മുന്തിരികൾ പൊട്ടി വരാൻ തുടങ്ങും, ആ സമയം അതിൽനിന്നും മുന്തിരി മാത്രമെടുത്ത് മാറ്റാവുന്നതാണ്. ശേഷം അതിൽ നിന്നും വെള്ളം മുഴുവനായി കളഞ്ഞു നല്ല പൊരിവെയിലത്തു ഒരു പാത്രം വച്ച് അതിലേക്ക് വിതറിയിട്ട് ഉണക്കാം. ഒരുമിച്ച് കൂട്ടി ഇടാതെ വിതറി കൊടുക്കേണ്ടതുണ്ട്.

അങ്ങനെ ഒരു ദിവസം മുഴുവൻ ഉണക്കി കഴിയുമ്പോൾ തന്നെ നല്ലപോലെ ഇവ ചുങ്ങി വരുന്നതാണ്, ഒരു ദിവസം മുഴുവൻ എന്ന് പറയുമ്പോൾ വെയിൽ മങ്ങി കഴിഞ്ഞു വൈകുനേരം ആകുമ്പോൾ എടുത്തു വക്കം, എന്നിട്ട് രണ്ടാമത്തെ ദിവസവും ഇത് തന്നെ ചെയ്യാം, രണ്ട് ദിവസം കഴിയുമ്പോൾ അത്യാവശ്യം ബ്രൗൺ കളർ വന്നിട്ടുണ്ടാകും, പിന്നെ മൂന്നാമത്തെ ദിവസം കൂടി കഴിയുമ്പോൾ തന്നെ നല്ല കറക്റ്റ് പുറത്തു നിന്ന് വാങ്ങുന്ന ഉണക്കമുന്തിരി തന്നെ കിട്ടുന്നതാണ്.

ഇത്രയും ചെയ്താൽ തന്നെ കറക്റ്റ് മാർക്കറ്റിലെ ഒരുപാട് വിലയുള്ള ഉണക്കമുന്തിരി വീട്ടിൽ 3 ദിവസം കൊണ്ട് ഉണ്ടാക്കി എടുക്കാം, കുറച്ചു സമയം പോയാലും ഒരു മായവും ഇല്ലാത്ത ക്വാളിറ്റി ഉള്ള ഉണക്കമുന്തിരി തന്നെയാണ് നമ്മുക്ക് ഈ രീതിയിൽ ചെയ്‌താൽ ലഭിക്കുക. ഇത് നമുക്ക് ഒരുപാട് കാലം നല്ല എയർ ടൈറ്റ് ആയിട്ടുള്ള ചില്ലു കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അപ്പോൾ ഈയൊരു രീതി എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *