ഒരുപാട് ഗുണങ്ങളുള്ള ഉലുവ ലേഹ്യം നമുക്ക് തന്നെ ഉപയോഗപ്രദമായ രീതിയിൽ വീട്ടിൽ തയ്യാറാക്കാം

ഒരുപാട് ഗുണങ്ങളുള്ള ഉലുവ ലേഹ്യം നമുക്ക് തന്നെ ഉപയോഗപ്രദമായ രീതിയിൽ വീട്ടിൽ തയ്യാറാക്കാം. പണ്ടുകാലത്ത് ഒരുപാട് ആളുകൾ വീട്ടിൽ തന്നെ ഉലുവ ലേഹ്യം കഴിക്കുന്നുണ്ട്.

അത് ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ്. പരമ്പരാഗതമായ രീതിയിൽ ഉലുവ ലേഹ്യം എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത്. ഇതിനായി കുക്കറിലേക്ക് നല്ലപോലെ കഴുകി കുതിർത്തു വച്ച് ഉലുവ വെള്ളം കളഞ്ഞ് ഒപ്പം കുരുമുളക്, ജീരകം, മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്തു നാലു വിസിൽ വരുന്നതു വരെ വേവിക്കുക. അതിനുശേഷം ഇവ തണുക്കുമ്പോൾ മിക്സിയുടെ ജാറിലേക്ക്‌ ഇട്ട് അല്പം തേങ്ങാപ്പാലിൽ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ലേഹ്യം തയ്യാറാക്കാനായി ഉരുളി അടുപ്പത്ത് വെച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അരച്ച പേസ്റ്റ്, ശർക്കരപ്പാനി ചേർത്ത് കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം, എന്നിട്ട് അതിലേക്ക് രണ്ടാംപാൽ ചേർത്ത് തിളപ്പിക്കണം, എന്നിട്ട് വറ്റി കുറുകി കട്ടി പരുവമാകുമ്പോൾ അല്പം ഉപ്പും, ഒന്നാം പാലും കൂടി ഒഴിച്ച് വറ്റിച്ച് കട്ടിയാക്കാം. അപ്പോൾ ഇതു തയ്യാറാക്കുന്ന രീതി വളരെ വിശദമായി നിങ്ങൾക്കായി കാണിച്ചുതരുന്നുണ്ട്.

ഉപകാരപ്പെടും എന്ന് കരുതുന്നു.