ചോറിനൊപ്പം എത്രയും പെട്ടന്ന് ഉണ്ടാക്കാവുന്ന എന്നാൽ ഗംഭീര സ്വാദുള്ള ഉള്ളിപുളി തയ്യാറാക്കാം

ചോറിനൊപ്പം എത്രയും പെട്ടന്ന് ഉണ്ടാക്കാവുന്ന എന്നാൽ ഗംഭീര സ്വാദുള്ള ഉള്ളിപുളി തന്നെ തയ്യാറാക്കാം.

പെട്ടെന്ന് ഒരു ഒഴിച്ചുകറി ചോറുണ്ണാൻ നേരത്ത് തയ്യാറാക്കണം എങ്കിൽ ഈയൊരു വിഭവം തന്നെയാണ് പണ്ട് കാലം മുതലേ അമ്മമാരും അമ്മൂമ്മമാരും എല്ലാം തയ്യാറാക്കുന്നത്, പെട്ടെന്ന് ഉണ്ടാകാമെങ്കിലും നല്ല അടിപൊളി രുചി ആയതിനാൽ വയറുനിറയെ ചോറുണ്ണാൻ ഈ കറി തന്നെ മതിയാകും.

പിന്നെ ആണുങ്ങൾ ഒറ്റയ്ക്ക് താമസിക്കുകയാണെങ്കിൽ അവർക്കും ഈ ഒരു കറി ഉണ്ടാക്കാൻ വളരെ എളുപ്പം ആയതുകൊണ്ടും എന്നാൽ നല്ല ഗംഭീര സ്വാദുള്ളത് കൊണ്ടും ഏറെ പ്രിയപ്പെട്ടതാണ്. ഇതിനായി ആവശ്യമുള്ളത് 200 ഗ്രാം ചെറിയഉള്ളി, ഒരു പച്ചമുളക്, അൽപ്പം കറിവേപ്പില, നെല്ലിക്ക വലിപ്പത്തിൽ പുളി,
അല്പം വെളിച്ചെണ്ണ, അര ടീസ്പൂൺ കടുക്, ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, രണ്ടു നുള്ള് ഉലുവ പൊടി, ഒരു നുള്ള് കായം പൊടി, രണ്ടു നുള്ള് മഞ്ഞൾപ്പൊടി, ഒന്നര ഗ്ലാസ് ചൂടുവെള്ളം, അര ടീസ്പൂൺ ശർക്കര, ആവശ്യത്തിന് ഉപ്പ് എന്നിവയാണ്.

അപ്പോൾ ഏറെ പെട്ടെന്നും സ്വാദിഷ്ടമായി തയ്യാറാക്കാവുന്ന ഈ ഒരു ഉള്ളി പുളി വിഭവം. കടപ്പാട്: ഷീബാസ് റെസിപ്പീസ്

Leave a Reply

Your email address will not be published. Required fields are marked *