ഏറ്റവും സോഫ്റ്റ് ആയിട്ടുള്ള വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരം മൈസൂർപാക്ക് എളുപ്പം ഉണ്ടാക്കാം

ഏറ്റവും സോഫ്റ്റ് ആയിട്ടുള്ള വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായ മൈസൂർപാക്ക് വളരെ പെർഫെക്റ്റായി നിങ്ങൾക്കായി ഉണ്ടാക്കുന്നത് കാണിച്ചു തരുന്നു, ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. അപ്പോൾ ഇതിനായി കടായി അടുപ്പത്തുവെച്ച് ചൂടാക്കി അതിലേക്ക് കടലമാവ് ചേർത്ത് മൂന്ന് മിനിറ്റ് നേരം മീഡിയം തീയിൽ ഒന്ന് വറുത്തെടുക്കണം.

എന്നിട്ട് അതൊരു ബൗളിലേക്ക് ഇട്ട് അതിലേക്ക് ഉരുക്കി വച്ച നെയ്യ് ചേർത്ത് കൊടുക്കണം. എന്നിട്ട് നല്ലൊരു ലൂസ് മാവ് പോലെ ആക്കണം, ഇനി ആ കടായിലേക്ക് തന്നെ പഞ്ചസാരയും വെള്ളം ഒഴിച്ച് പഞ്ചസാര ലായനി തയ്യാറാക്കി നല്ലപോലെ വെട്ടി തിളച്ചുകൊണ്ടിരിക്കുന്ന ലായനിയിലേക്ക് കടലമാവ് ചേർത്ത് കൈ വിടാതെ ഇളക്കി ഇടയ്ക്കിടയ്ക്ക് കുറച്ച് നെയ്യ് ചേർത്ത് ഇളക്കി നല്ല കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്തു അതൊരു നെയ്യ് ആക്കിയ പാത്രത്തിലേക്ക് വെക്കണം. അതിനുശേഷം രണ്ടു മണിക്കൂർ ഒക്കെ വച്ചാൽ ഇത് കമ്പ്ലീറ്റ് ആയിട്ട് സെറ്റായിരിക്കും. ശേഷം അലിഞ്ഞു പോകുന്ന പോലെയുള്ള മൈസൂർപാക്ക് എടുത്ത് കഴിക്കാം. എന്തായാലും കിടിലൻ റെസിപിയാണ്. ഒരു തവണയെങ്കിലും ഇതുപോലെ ട്രൈ ചെയൂ.

Leave a Reply

Your email address will not be published. Required fields are marked *