ഉച്ചയ്ക്ക് ചോറ് അല്പം ബാക്കിയുണ്ടെങ്കിൽ വൈകിട്ടത്തേക്ക് അതുവച്ച് കിടിലൻ കറുമുറാ മുറുക്ക് റെഡി

ഉച്ചയ്ക്ക് ചോറ് അല്പം ബാക്കിയുണ്ടെങ്കിൽ വൈകിട്ടത്തേക്ക് അതുവച്ച് കിടിലൻ കറുമുറാ മുറുക്ക്.

ചായക്കൊപ്പം കറുമുറാ കടി കഴിക്കുവാൻ ആഗ്രഹമുള്ളവർക്ക് മുറുക്ക് പരീക്ഷിക്കാവുന്നതാണ്, എന്നാൽ അതിനുള്ള മാവ് മറ്റു ഒന്നുമില്ലെങ്കിൽ പെട്ടെന്ന് തന്നെ ബാക്കി വന്ന ചോറ് വെച്ച് മുറുക്ക് തയ്യാറാക്കാവുന്ന രീതിയാണ് വീഡിയോയിൽ കാണിക്കുന്നത്, അതാകുമ്പോൾ എത്രയും പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും. വേറെ ചേരുവകൾ അന്വേഷിച്ചു പോകേണ്ടതില്ല.

അപ്പോൾ ഇതിനായി ആവശ്യമുള്ളത് അരക്കപ്പ് ചോറു (ഏതു അരി ആയാലും കുഴപ്പമില്ല), പിന്നെ ഒരു കപ്പ് പൊട്ടുകടല അഥവാ പട്ടാണി, ഒരു ടീസ്പൂൺ എള്ള്, കാൽ ടീസ്പൂൺ അയമോദകം അത് വേണമെങ്കിൽ മാത്രം ചേർത്താൽ മതിയാകും, രണ്ട് ടീസ്പൂൺ കോൺഫ്ലവർ, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് ആവശ്യത്തിനു വെള്ളം, ഫ്രൈ ചെയ്യാനുള്ള എണ്ണ എന്നിവയാണ്.

ഇത് സേവനാഴി ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്, അപ്പോൾ നിങ്ങൾക്ക് മേൽ പറയുന്ന ചേരുവകൾ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഈ മുറുക്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്.

ഇവ തയ്യാറാക്കുന്ന രീതി വീഡിയോയിൽ ഉണ്ട്. കടപ്പാട്: Deepas Recipes.

Leave a Reply

Your email address will not be published. Required fields are marked *