ഒരു പറ ചോറുണ്ണാൻ ഈ ഒരു ട്രിവാൻഡ്രം സ്റ്റൈൽ തേങ്ങ അരച്ച മീൻ കറി മതി

ഒരു പറ ചോറുണ്ണാൻ ഈ ഒരു തേങ്ങ അരച്ച മീൻ കറി മതി. ട്രിവാൻഡ്രം സ്റ്റൈൽ മീൻകറി പരിചയപ്പെടാം. ആർക്കാണ് മീൻകറി ഇഷ്ടമല്ലാത്തത്,

നമ്മൾ എല്ലാവരും തന്നെ വീടുകളിൽ മീൻകറി തയ്യാറാക്കാറുണ്ട്. പല ഭാഗങ്ങളിലും പല രീതിയിൽ ആകാം തയ്യാറാക്കുന്നത്. തിരുവനന്തപുരകാർക്ക് ഏറെ പ്രിയപ്പെട്ട അവരുടേതായ രീതിയിൽ തേങ്ങ അരച്ച മീൻ കറിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. സ്വാദൂറും ഈയൊരു മീൻകറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം, അത്രയധികം രുചികരം ആയിരിക്കും. ഏതൊരു മീനും നമുക്ക് ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്. നമ്മളെല്ലാവരും മീൻ വാങ്ങുന്നതിനാൽ എന്നും ഒരേ രീതിയിൽ തന്നെ തയ്യാറാകാതെ പതിവിൽ നിന്നും വ്യത്യസ്തമായി ഇതേപോലെയുള്ള വ്യത്യസ്തമായ രീതിയിൽ തേങ്ങ അരച്ച മീൻകറി തയ്യാറാക്കാവുന്നതാണ്. ഇതിനു വേണ്ട ചേരുവകൾ മീൻ 500 ഗ്രാം, നാളികേരം ഒന്നരകപ്പ്, ചെറുകിളി 3, മഞ്ഞപ്പൊടി അര ടീസ്പൂൺ, കശ്മീരി മുളകുപൊടി മൂന്ന് ടീസ്പൂൺ, പച്ചമുളക്-2, പുളി ആവശ്യത്തിന്, തക്കാളി-1, കറിവേപ്പില ആവശ്യത്തിന്, ഓയിൽ ആവശ്യത്തിന്, കടുക് അര ടീസ്പൂൺ, വറ്റൽമുളക് രണ്ട്, എന്നിവ മാത്രമാണ്. തയ്യാറാക്കും വിധം കാണാം.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.