ഏറ്റവും സിമ്പിൾ ആയ രീതിയിൽ തക്കാളി ദോശ തയ്യാറാക്കാം, ഇന്ന് തന്നെ സ്പെഷ്യൽ ഐറ്റം റെഡി

ഏറ്റവും സിമ്പിൾ ആയ രീതിയിൽ തക്കാളി ദോശ തയ്യാറാക്കാം.

നമ്മളെല്ലാവരും ധാരാളം പച്ചക്കറികളും, പഴങ്ങളുമൊക്കെ കഴിക്കേണ്ടത് അനിവാര്യമായ കാര്യമാണ്, ആയതിനാൽ പരമാവധി പച്ചക്കറികൾ ചേർത്തുള്ള ആഹാരങ്ങൾ തയ്യാറാക്കുവാൻ ശ്രമിക്കുന്ന നമുക്ക് ഈ തക്കാളി ദോശ നല്ല ഒരു ഓപ്ഷൻ ആണ്.

ദോശ ഉണ്ടാക്കാനായി മിക്സിയുടെ ജാറിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത്, കാൽ കപ്പ് നാളികേരം ചിരവിയത്, രണ്ട് വറ്റൽ മുളക്, മൂന്ന് പച്ചമുളക് എരുവിന് അനുസരിച്ച്, അര ടീസ്പൂൺ ഉപ്പ്, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം, എന്നിട്ട് അതിലേയ്ക്ക് വീണ്ടും ഒരുകപ്പ് വെള്ളം, കാൽ കപ്പ് റവ, അരക്കപ്പ് അരിപൊടി ചേർത്ത് ഇളക്കിയതിനുശേഷം 5 മിനിറ്റ് അതൊന്നു റവ കുതിരാൻ വേണ്ടി വച്ച് പിന്നീട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാൻ ശ്രമിക്കുക, ഇനി 5 മിനിറ്റ് വെച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഈ സമയം അരച്ച് കഴിഞ്ഞു ഉപ്പ് കുറവുണ്ടെങ്കിൽ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.

ശേഷം മാവ് ബൗളിലേക്ക് മാറ്റി ദോശക്കല്ല് അടുപ്പത്ത് വെച്ച് അതിൽ നെയ്യ് അല്ലെങ്കിൽ ഓയിൽ തടവി ചെറുതീയിൽ ആക്കി ദോശ ഒഴിച്ച് പരത്തി എടുക്കാവുന്നതാണ്, എന്നിട്ട് മുകളിലായും നെയ്യ് തടവി ഒരു സൈഡ് ആകുമ്പോൾ മറിച്ചിട്ടു രണ്ടു സൈഡും കുക്ക് ആകുമ്പോൾ എടുക്കാവുന്നതാണ്. ഇനി കനം കുറഞ്ഞ ദോശ വേണമെങ്കിൽ മാവിൽ വെള്ളം ഒഴിച്ച് ലൂസ് ആക്കാം. അപ്പോൾ ഇതിൽ പച്ചമുളകും തക്കാളിയും ചേർത്തതുകൊണ്ട് തന്നെ കറിയില്ലെങ്കിലും ഇത് കഴിക്കാൻ നല്ല സ്വാദാണ്.

അപ്പോൾ എല്ലാവർക്കും ഈ തക്കാളികൾ ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാരണമെങ്കിൽ കാണാവുന്നതാണ്.