ഇങ്ങനെ ഒരു തക്കാളി ചട്ടിണി/ചമ്മന്തി ഉണ്ടാക്കിയാൽ പലഹാരങ്ങൾക്ക് ഒന്നും തന്നെ വേറെ വേണ്ട

ഇങ്ങനെ ഒരു തക്കാളി ചട്ടിണി/ചമ്മന്തി ഉണ്ടാക്കിയാൽ പലഹാരങ്ങൾക്ക് ഒന്നും തന്നെ വേറെ വേണ്ട, അത് കൂടാതെ ഇവ രണ്ടാഴ്ച്ചയോളം കേടാകാതെ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.

ഇതിനായി ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം, ചട്ട്ണിക്ക്‌ വെളിച്ചെണ്ണ തന്നെയാണ് ഏറ്റവും നല്ലത്, എന്നിട്ട് അത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കുടം വെളുത്തുള്ളി ഇട്ട് അതിൽ ഒന്ന് മൂപ്പിച്ചെടുക്കുക, ശേഷം ഒരു ബ്രൗൺ കളറാകുമ്പോൾ വെളുത്തുള്ളി എടുത്ത് മാറ്റാവുന്നതാണ്.

എന്നിട്ട് ആ വെളിച്ചെണ്ണയിലേക്ക് ആറു വറ്റൽ മുളകും ചേർത്ത് കൊടുക്കാം, എന്നിട്ട് അതു മൂത്ത് നല്ല ബ്രൗൺ കളറാകുമ്പോൾ അതും എടുത്തു മാറ്റാവുന്നതാണ്, പിന്നെ അതിലേക്ക് മീഡിയം സൈസ് സവാള അരിഞ്ഞത് ചേർത്ത് ഇവ നല്ലപോലെ മൊരിഞ്ഞു ബ്രൗൺ കളർ ആകുമ്പോൾ രണ്ടു തണ്ട് കറിവേപ്പില ഇട്ടു കൊടുക്കാം, എന്നിട്ട് അതും മൊരിഞ്ഞു വരുമ്പോൾ 4 മീഡിയം സൈസ് പഴുത്ത തക്കാളി നാലായി മുറിച്ചത് ഇട്ടുകൊടുക്കാം, ഈ സമയം തീ മീഡിയം ഫ്ലെയിമിൽ ഇടണം, എന്നിട്ട് ഈ പാൻ അടച്ചുവെച്ച് തക്കാളി ഒന്ന് വേവിച്ചെടുക്കണം.

ഒരു മിനിറ്റ് കഴിയുമ്പോൾ മൂടി തുറന്നു തക്കാളി മറിച്ച് ഇടേണ്ടതുണ്ട്, അതിനുശേഷം വീണ്ടും അടച്ചു വേവിക്കാം, പിന്നീട് ഒരു മിനിറ്റ് കഴിയുമ്പോൾ നല്ലപോലെ തക്കാളി രണ്ട് സൈഡ് വെന്ത് ഉടഞ്ഞ് വന്നിട്ടുണ്ടാവും, ഇൗ സമയം ചെറുതീയിൽ ആക്കി അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുതൽ അര ടീസ്പൂൺ വരെ കായ പൊടി ചേർത്ത് വീണ്ടും ഇതൊക്കെ മിക്സ് ചെയ്തെടുക്കണം, തവി വെച്ച് എല്ലാം ഉടച്ച് കൊടുക്കുകയും വേണം.

എന്നിട്ട് നല്ലപോലെ ഉടഞ്ഞ് കുഴഞ്ഞു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പും, ഫ്രൈ ചെയ്ത വറ്റൽമുളക് കൈകൊണ്ട് പൊടിച്ച് ചേർത്ത് കൊടുക്കാം, ഒപ്പം മൂപിച്ച വെളുത്തുള്ളി കൂടി ചെറുതീയിൽ തന്നെ ഇട്ടു വീണ്ടും തവി വെച്ച് നല്ലപോലെ മിക്സ് ചെയ്ത് ഉടച്ച് എടുക്കാം, ഈ സമയം ഉപ്പ് ആവശ്യം ഉണ്ടെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്, എന്നിട്ട് ഫ്ലെയിം ഓഫ് ചെയ്താൽ തക്കാളി ചട്ട്ണി തയ്യാറാകും.

ഇനി നിങ്ങൾക്ക് ഇത് നല്ല സ്മൂത്ത് ആയി കിട്ടണമെങ്കിൽ ഇതിൻറെ ചൂടാറി കഴിഞ്ഞ് മിക്സിയിൽ നല്ല പോലെ അരച്ചെടുത്ത്‌, അതിനുശേഷം കഴിക്കാം, കൂടാതെ ഒന്ന് രണ്ട് ആഴ്ച വരെ ഇത് സൂക്ഷിച്ചു വെക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *