തക്കാളി പൊള്ളിച്ച ഒരസ്സൽ ചമ്മന്തി, ലോക്ക് ഡൗൺ സമയത്ത് ഒരു കിണ്ണം ചോറുണ്ണാൻ ആവിശ്യമായ വിഭവം

പലതരം ചമ്മന്തികൾ ട്രൈ ചെയ്യുന്ന കൂട്ടത്തിൽ നാവിൽ കപ്പലോടും തക്കാളി പൊള്ളിച്ച ചമ്മന്തിയും ഇനി തയ്യാറാക്കി നോക്കാം.

ചോറിന് പ്രത്യേകിച്ച് കറി ഒന്നും ഇല്ലെങ്കിൽ തക്കാളി വെച്ച് ഈ കിടിലൻ ചമ്മന്തി ഉണ്ടാക്കി കൊടുത്താൽ ഒരു പ്ലേറ്റ് ചോറ് കഴിക്കുവാൻ പിന്നെ വേറെ ഒന്നും ആവശ്യം വരില്ല. ഇത് ഉണ്ടാക്കാൻ തക്കാളി, ഉണക്ക മുളക്, സവാള, വെളുത്തുള്ളി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ മാത്രമാണ് ആവശ്യം.

തികച്ചും പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന തക്കാളി ചമ്മന്തി ഉണ്ടാക്കുവാൻ ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ തക്കാളികൾ രണ്ടായി മുറിച്ച് കമിഴ്ത്തി വെക്കുകയും, സവാള നാലായി മുറിച്ച വയ്ക്കുകയും, ഒപ്പം വെളുത്തുള്ളിയും ഇട്ടു കൊടുക്കാം എന്നിട്ടു അടച്ചുവെച്ച് ഒന്ന് വേവിക്കണം, ശരിക്കും ഇവയുടെയെല്ലാം രണ്ടു പുറവും വാടി മൊരിഞ്ഞു വരുന്നതുവരെ വേണം അതിലിട്ട് പൊള്ളിക്കുവാൻ, ശേഷം അതെല്ലാം മാറ്റി ആ വെളിച്ചെണ്ണയിൽ തന്നെ വറ്റൽമുളകും ഒന്നു റോസ്റ്റ് ചെയ്യാം.

ഇനി അരകല്ലിൽ ആദ്യം പച്ചമുളക്, പിന്നെ അതിലേക്കു വെളുത്തുള്ളി ശേഷം ഒരു വിധം ഇതളുകൾ അടർത്തിയ സവാള എന്നിവ ഇട്ടു ഇടിച്ചു പേസ്റ്റ് ആക്കി മാറ്റി, അവസാനം തൊലി പൊളിച്ച തക്കാളിയും ഇട്ടു ചതച്ച് പേസ്റ്റ് ആക്കി നേരത്തെ മാറ്റിവെച്ചത്തിലേക്ക് ചേർത്ത്, ഒപ്പം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്‌താൽ ചമ്മന്തി തയ്യാറാണ്.

ഇത് ഉണ്ടാക്കുന്ന രീതി കാണുമ്പോൾ തന്നെ തീർച്ചയായും എല്ലാവരുടെയും വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും. ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചിയേറിയ ഈ വിഭവം നിങ്ങൾക്ക് ഈ സമയങ്ങളിൽ ചെയ്തു നോക്കാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *