ഇനി ചോറിനും മറ്റു പലഹാരങ്ങൾക്ക് ഒപ്പം കഴിക്കുവാൻ തക്കാളി കറി അല്ല പകരം തക്കാളി ഫ്രൈ/ റോസ്റ്റ്

ഇനി ചോറിനും മറ്റു പലഹാരങ്ങൾക്ക് ഒപ്പം കഴിക്കുവാൻ തക്കാളി കറി അല്ല പകരം തക്കാളി ഫ്രൈ അഥവാ റോസ്റ്റ് തന്നെ ആകാം, ഏറെ സ്വാദിഷ്ഠമായ വിഭവം.

തക്കാളി കറി മിക്ക ആളുകൾക്കും ചോറിനൊപ്പവും മറ്റു പലഹാരങ്ങൾക്ക് ഒപ്പം ഒക്കെ കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും, ഇതുപോലെ ഒരു തക്കാളി ഫ്രൈ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പിന്നെ തക്കാളി കറി വിട്ടു ഈ റോസ്റ്റ് തന്നെയേ ഉണ്ടാകുകയുള്ളൂ, ഇത് കുറച്ചുകൂടി ഡ്രൈ ആണ്, അതുകൊണ്ട് ചോറിനൊപ്പവും, ചപ്പാത്തിക്കും ഒപ്പം ഒക്കെ സൂപ്പർ ആയിരിക്കും.

അപ്പോൾ ഇതിന് ആവശ്യമുള്ളത് രണ്ട് തക്കാളി, രണ്ട് മീഡിയം സൈസ് സവാള, 4-5 വെളുത്തുള്ളി, ഒരു ചെറിയ പീസ് ഇഞ്ചി, രണ്ട് പച്ചമുളക്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടി, ഒരു നുള്ള് ഉലുവ പൊടി, ആവശ്യത്തിന് ഓയിൽ, ഉപ്പ് എന്നിവയാണ്.

അപ്പോൾ ആരും ഇതുവരെ ഇതുപോലെ തക്കാളി റോസ്റ്റ് ചെയ്ത് കഴിച്ചില്ലെങ്കിൽ ഒന്ന് തയ്യാറാക്കി നോക്കണം, തീർച്ചയായും വളരെ ഇഷ്ടപ്പെടുന്നതാണ്. ഇത് ഇങ്ങനെ റോസ്റ്റ് ചെയ്യുന്നതുകൊണ്ട് ഒന്നിൽ കൂടുതൽ ദിവസം ഇരിക്കുകയും ചെയ്യും,

അപ്പോൾ ഏറെ സ്വാദിഷ്ടമായ തക്കാളി റോസ്റ്റ് തയ്യാറാക്കുന്ന രീതി നിങ്ങൾക്കായി കാണിച്ചുതരുന്നു. കടപ്പാട്: Bincy’s Kitchen.

Leave a Reply

Your email address will not be published. Required fields are marked *