5 മിനുറ്റിൽ ചോറിനൊപ്പം കഴിക്കാൻ തയ്യാറാക്കാവുന്ന തക്കാളികറി

പച്ചക്കറികൾ ഇല്ലാത്ത സമയത്ത് ചോറിന് വളരെ കുറച്ച് ചേരുവകൾ വച്ചു 5 മിനിറ്റിൽ തയ്യാറാക്കാൻ പറ്റുന്ന തക്കാളി കറി. ചേരുവകൾ :- തക്കാളി -2 ചെറുതായി അരിഞ്ഞത്, സാമ്പാർ പൊടി – 2ടേബിൾ സ്പൂൺ, വറ്റൽ മുളക് – 1, കറിവേപ്പില – ആവശ്യത്തിന്, കടുക് – 1/2 ടീ സ്പൂൺ, മുളക് പൊടി – 1/2 ടീ സ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ, വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ, പുളി വെള്ളം – 1/2 കപ്പ്‌, ഉപ്പ് – ആവശ്യത്തിന്, വെള്ളം – ആവശ്യത്തിന്.

തക്കാളി കറി തയ്യാറാക്കുന്നതിനായി ഒരു പാൻ ചൂടാക്കിയശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക്,വറ്റൽ മുളക്,കറിവേപ്പില,തക്കാളി ചേർത്ത് ഫ്രൈ ചെയ്യുക. തക്കാളി ഒന്നു വെന്തശേഷം സാമ്പാർപൊടി,മുളക്പൊടി,മഞ്ഞൾപൊടി,ഉപ്പ് ചേർത്ത് വഴറ്റുക. എണ്ണ തെളിയുമ്പോൾ പുളി വെള്ളം ചേർത്ത്,ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളപ്പിച്ച്‌ വറ്റിച്ചെടുക്കുക. ഇപ്പോൾ രുചികരമായ സിമ്പിൾ തക്കാളി കറി തയ്യാറായി കഴിഞ്ഞിരിക്കുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *