രണ്ട് മിനിറ്റിൽ തേങ്ങയും, റവയും വെച്ച് ഒരു കിടിലൻ വെറൈറ്റി പലഹാരം ഉണ്ടാക്കാം – പാത്രം കാലി

രണ്ട് മിനിറ്റിൽ തേങ്ങയും, റവയും വെച്ച് ഒരു കിടിലൻ വെറൈറ്റി പലഹാരം ഉണ്ടാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് മൂന്നു മുട്ട പൊട്ടിച്ചൊഴിക്കുക, അതിലേക്ക് മൂന്ന്-നാല് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് നല്ലപോലെ ഒന്ന് ബീറ്റ് ചെയ്തതിനുശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വറുത്തതോ വറുക്കാത്തതോ ആയ റവ, 2 ടേബിൾ സ്പൂൺ നാളികേരം ചിരവിയത്‌, പിന്നെ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഒരു ടേബിൾ സ്പൂൺ പാൽപൊടി കൂടി ചേർത്ത് ഇവ നല്ലപോലെ മിക്സ് ചെയ്താൽ ബാറ്റർ റെഡിയായി.

ഇനി ഇത് ചുട്ടെടുക്കാൻ ആയി ഒരു ഫ്രൈയിങ് പാൻ അടുപ്പത്തു വെച്ചു ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ അല്ലെങ്കിൽ നെയ്യ് ഒഴിച്ച ശേഷം അതിലേക്ക് ഈ ബാറ്റർ മുഴുവനായി ഒഴിച്ചു കൊടുക്കാം, എന്നിട്ട് പെട്ടെന്ന് തന്നെ അതിൻറെ മുകളിൽ താല്പര്യമുണ്ടെങ്കിൽ അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം നുറുക്കിയത് വിതറാവുന്നതാണ്, ഇത് ശരിക്കും ഓംലെറ്റ് ഉണ്ടാക്കുന്ന പോലെയാണ് നമ്മൾ ഒഴിച്ച് കൊടുക്കേണ്ടത്.

അതിനുശേഷം മൂടിവെച്ച് മീഡിയം തീയിൽ 2-3 മിനിറ്റ് വേവിച്ച് കഴിഞ്ഞ് പിന്നെ ഇത് മറിച്ചിടാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ വേറൊരു പാൻ അടുപ്പത്തു വച്ച് അത് ചൂടാകുമ്പോൾ അതിൽ നെയ്യ് തടവിയ ശേഷം ഇത് തട്ടി കൊടുത്താൽ മതിയാകും, എന്നിട്ട് ആ സൈഡ് കൂടി വെന്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ നല്ല അടിപൊളി ഒരു പലഹാരം തയ്യാറായിരിക്കും.

അപ്പൊൾ ഇത് ഒരു സ്പെഷ്യൽ രുചിയുള്ള പലഹാരം ആണ് ആയതിനാൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *