തേങ്ങ ശർക്കര എന്നീ രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ച് നല്ല പുതുപുത്തൻ പലഹാരം തയ്യാറാക്കാം

തേങ്ങ ശർക്കര എന്നീ രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ച് നല്ല പുതുപുത്തൻ പലഹാരം തയ്യാറാക്കാം.

അല്പം തേങ്ങയും ശർക്കരയും ഉണ്ടെങ്കിൽ ലഡ്ഡു പോലെയുള്ള ഈ സ്വീറ്റ് നിങ്ങൾക്ക് ഇപ്പോൾ തന്നെ തയ്യാറാക്കാം, ഇത് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായതുകൊണ്ടും നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാവുന്നതുകൊണ്ടു നിങ്ങളുടെ പണി എളുപ്പമായി തീരുന്നതാണ്, കൂടാതെ ഇത് ഇടക്കേ ഇടക്ക്‌ എടുത്തു കഴിക്കുവാനും നല്ലതായിരിക്കും.
ഇതിനായി രണ്ട് കപ്പ് നാളികേരം ചിരവിയത്‌, ഒരു കപ്പ് ശർക്കര ചീകിയത്, അല്പം നെയ്യ്, അൽപ്പം നട്സ്, കൂടാതെ ഫ്ലെവറിനുവേണ്ടി 2 ഏലക്കയുടെ കുരു ചതച്ചത് ഒക്കെ ഇഷ്ടാനുസരണം ചേർക്കാവുന്നതാണ്.

ഇതിനായി ആദ്യം നാളികേരം ചിരകിയതും, പിന്നീട് ശർക്കരയും കൂടി ഇട്ട് മിക്സ് ചെയ്ത് ബാക്കിയുള്ള സംഭവങ്ങൾ എല്ലാം ചേർത്ത് യോജിച്ച് വരുമ്പോൾ തീ ഓഫ് ചെയ്യാം, ഏകദേശം ആറു മിനിറ്റ് ആയിരിക്കും ഇതിനുവേണ്ടി എടുക്കുക. അതിനുശേഷം ഒന്ന് ചൂടാറി കഴിയുമ്പോൾ കയ്യിൽ എണ്ണ തടവി അതിൽ നിന്ന് ഉരുള ഉരുട്ടി അൽപ്പം ഡ്രൈ റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന നാളികേരം ചിരകിയതിൽ ഉരുട്ടി എടുത്തിട്ടുണ്ടെങ്കിൽ നല്ല പുതുപുത്തൻ പലഹാരം തയ്യാറായിരിക്കും.

അപ്പോൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കൃത്യമായി വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ്.