സാധാ ഉച്ചഭക്ഷണം അല്ലാതെ വളരെ രുചികരമായ പരമ്പരാഗത രീതിയിൽ തേങ്ങാ ചോറ് തയ്യാറാക്കാം, അറിവ്

സാധാ ഉച്ചഭക്ഷണം അല്ലാതെ വളരെ രുചികരമായ പരമ്പരാഗത രീതിയിൽ തേങ്ങാ ചോറ് തയ്യാറാക്കാം. ഇതിനൊപ്പം ഇറച്ചിക്കറി ആയാലും പരിപ്പുകറി ആയാലും കിടിലൻ തന്നെയാണ്. ഇതിനായി ആദ്യം മിക്സിയുടെ വലിയ ജാറിലേക്ക്.

ഒരു മീഡിയംസൈസ് നാളികേരം ചിരവിയത്, കാൽടീസ്പൂൺ ജീരകം, മുക്കാൽ ടേബിൾസ്പൂൺ പെരുംജീരകം, അരടീസ്പൂൺ മഞ്ഞൾപൊടി, 12 വെളുത്തുള്ളി, ഒരുകപ്പ് വെള്ളം ഒഴിച്ച് ചതച്ചെടുക്കുക. ശേഷം വെള്ളം അളന്നെടുത്ത പാത്രത്തിൽ മൂന്ന് കപ്പ് അരിയെടുത്തു നല്ലപോലെ കഴുകി ഒരു ഉരുളിയിലേക്ക് ഇടാം(ഏത് അരി വേണമെങ്കിലും എടുക്കാം, പക്ഷെ കുത്തരി ആണ് ഏറ്റവും രുചി), എന്നിട്ട് അതിലേക്ക് ഒരുടീസ്പൂൺ ഉലുവ കഴുകിയത്, അരച്ചുവച്ച തേങ്ങാമിക്സ്, 20 ചുവന്നുള്ളി, നേരത്തെ വെള്ളം എടുത്ത കപ്പിൽ എട്ട് കപ്പ് വെള്ളം, ഒരുപിടി കറിവേപ്പില, നാലു വറ്റൽമുളക് മുറിച്ചത് എന്നിവ മിക്സ് ചെയ്തു അടച്ച് തിളപ്പിച്ചശേഷം, തിളക്കുമ്പോൾ ചെറുതീയിലാക്കി അടച്ചു വേവിക്കണം, (വെള്ളം പോരായെങ്കിൽ ചൂടുവെള്ളം അടുത്തുതന്നെ കരുതുക). എന്നിട്ട് വെള്ളം എല്ലാം വറ്റി നല്ലപോലെ വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു, തീ ഓഫ് ആക്കി വാഴയില വച്ച് മൂടി 10 മിനിറ്റ് വയ്ക്കാം.

എന്നിട്ടെടുത്താൽ കിടിലൻ തേങ്ങാച്ചോർ റെഡി.