അസ്സൽ തട്ടുകട സ്റ്റൈലിൽ നാടൻ തേങ്ങ ചട്ട്ണി ഉണ്ടാക്കാം, ഈ രുചി ഒന്ന് വേറെ തന്നെയെന്നുറപ്പ്

തട്ടുകട സ്റ്റൈലിൽ നാടൻ തേങ്ങ ചട്ട്ണി ഉണ്ടാക്കാം.

പലർക്കും ദോശക്ക് സാമ്പാറിനെക്കാളും ചട്ട്ണി കഴിക്കുവാൻ ആയിരിക്കും താല്പര്യം, അത്തരം തേങ്ങാ ചട്ട്ണി തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് ഒരു ഗ്ലാസ് നാളികേരം ചിരവിയത്, അര ടീസ്പൂൺ ഇഞ്ചി നുറുക്കിയത്, “ഇഞ്ചി ഒരുപാട് കൂട്ടണ്ട ആവശ്യമില്ല”, പിന്നെ അര ടീസ്പൂൺ നല്ല മുളകുപൊടി, അര ടീസ്പൂൺ കശ്മീരി മുളകുപൊടി ചേർക്കാം, ഇനി കശ്മീരി മുളകുപൊടി ഇല്ലെങ്കിൽ ഒരു ടീസ്പൂൺ സാധാ മുളകുപൊടി ചേർക്കാം, (മുളകുപൊടി ചേർക്കുമ്പോൾ ഒന്ന് ചൂടാക്കിയിട്ട് വേണം ചേർക്കാൻ അതായത് ഒരു പാനിൽ 20 സെക്കൻഡ് റോസ്റ്റ് ചെയ്തു പച്ച മണം മാറി കഴിഞ്ഞിട്ട് വേണം ഇതിലേക്കിട്ട് കൊടുക്കുവാൻ, പിന്നെ ജാറിലേക്ക് ആവശ്യത്തിന് ഉപ്പ്, രണ്ടുമൂന്ന് കറിവേപ്പില, അര ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ച് എടുക്കണം.

അതിനുശേഷം നല്ല കട്ടിയായി ആയിരിക്കും കിട്ടുക, ഇനി ലൂസ് ആകണമെങ്കിൽ അതിലേക്ക് അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് കലക്കി എടുക്കാം, അതിനുശേഷം ഒരു കടായി അടുപ്പത്ത് വെച്ച് അതിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം, എന്നിട്ട് ചൂടായി വരുമ്പോൾ മീഡിയം തീയിൽ ഒരു വറ്റൽ മുളക് ചെറുതായി മുറിച്ചത്, അര ടീസ്പൂൺ കടുക്, ഒരു തണ്ട് കറിവേപ്പില, രണ്ടു ചെറിയ ഉള്ളി അരിഞ്ഞിട്ട് നല്ലപോലെ ഒന്ന് വഴറ്റി കൊടുക്കാം, എന്നിട്ട് വാടി വരുന്ന സമയം അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ചട്നി ചേർത്ത് ഒന്നു മിക്സ് ചെയ്യാം.

എന്നിട്ട് ചൂടാക്കുന്ന സമയം അപ്പോൾ തന്നെ തീ ഓഫ് ചെയ്യുക, അല്ലാതെ തിളക്കാൻ അനുവദിക്കരുത്, 2 മിനിറ്റ് ഒക്കെ ചെറുതീയിൽ ചൂടാക്കിയാൽ മതിയാകും എന്നിട്ട് തീ ഓഫ് ചെയ്യാം. പിന്നെ ഉപ്പു നോക്കി ആവശ്യമുണ്ടെങ്കിൽ ചേർത്ത് കൊടുക്കാം. അപ്പോൾ നല്ല അടിപൊളി തേങ്ങാ ചട്ട്ണി റെഡി ആയിരിക്കും.