കടയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ തേൻ മിഠായി വീട്ടിൽ ഉണ്ടാക്കാം

നമുക്ക് തേൻമിഠായി വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കിയാലോ. കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയോടെ കൂടി തന്നെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

തേൻ മുട്ടായി ഉണ്ടാക്കാൻ നമുക്കുവേണ്ടത് ഇഡ്ഡലിയുടെ മാവാണ്. ഈ മാവ് ഒരുപാട് വെള്ളം പോലെ ആവരുത് കുറച്ച് കട്ടിയുള്ള മാവ് വേണം എടുക്കാൻ. ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഓറഞ്ച് റെഡ് ഫുഡ് കളർ ആണ്. ഒരു കാൽ ടീസ്പൂൺ ഓളം കളർ അടിച്ചത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി നമ്മൾ ഒരു പാത്രമടുപ്പത്തു വെച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് നമ്മുടെ മാവ് കുറേശ്ശെയായി ചൂടുള്ള എണ്ണയിലേക്ക് ഒഴിച്ച് വറുത്ത് കോരുക.

ഇനി നമുക്ക് പഞ്ചസാര ലായനി ഉണ്ടാക്കുകയാണ് വേണ്ടത് അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക അതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക. ഒരു മണത്തിനായി രണ്ട് മൂന്ന് ഏലയ്ക്കാ പൊടിച്ചതും കൂടി ചേർത്തു കൊടുക്കാം. പഞ്ചസാര ലായനി തയ്യാറായി കഴിഞ്ഞാൽ നമ്മൾ നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന തേൻ മിഠായി ഈ പഞ്ചസാര ലായനിയിലേക്ക് ഇട്ടു കൊടുക്കുക.

എല്ലാ ഭാഗത്തേക്കും പഞ്ചസാര ലായനി ആകുന്ന രീതിയിൽ നമുക്ക് ഒന്നു ഇളക്കി കൊടുക്കാം. മിനിമം ഒരു 10 മിനിറ്റ് എങ്കിലും നമ്മൾ ഇത് ഈ പഞ്ചസാര ലായനിയിലിട്ട് വയ്ക്കണം എന്നാലേ മിഠായി ലേക്ക് പഞ്ചസാര നന്നായി പിടിക്കുകയുള്ളൂ. അതിനുശേഷം ഇതൊരു ബൗളിലേക്ക് മാറ്റിയിട്ട് അതിനു മേലെ കുറച്ച് പഞ്ചസാര കൂടി കൊടുക്കാം. നമ്മുടെ തേൻമിഠായി ഇവിടെ റെഡിയായിട്ടുണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കണം വളരെ എളുപ്പമാണ് നല്ല സ്വാദും ആണ്.