ഒരുപാട് ഓർമ്മകൾ നിറയ്ക്കുന്ന തേൻ നിലാവ് തയ്യാറാക്കാനായി നിമിഷം നേരങ്ങൾ മതി, സ്പെഷ്യൽ

ഒരുപാട് ഓർമ്മകൾ നിറയ്ക്കുന്ന തേൻ നിലാവ് തയ്യാറാക്കാനായി നിമിഷം നേരങ്ങൾ മതി, ലക്ഷ്മി നായർ സ്പെഷ്യൽ തേൻ മിഠായി ഉണ്ടാക്കുന്നത് കാണാം.

നമുക്ക് പണ്ടുതൊട്ടേ അറിയാവുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു മിഠായി തന്നെയാണ് തേൻനിലാവ്, പണ്ടെല്ലാം സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ഇത് ഒരെണ്ണം വാങ്ങി വായിൽ ഇടുകയും ഇത് കടിക്കുമ്പോൾ തന്നെ തേൻ ഇറങ്ങി വരുന്നതും എല്ലാം ഇപ്പോഴും ഓർമയിൽ ഉണ്ടാകും.

അത്തരമൊരു തേൻമിഠായി പെട്ടെന്നുതന്നെ വീട്ടിലുണ്ടാക്കാവുന്ന രീതിയാണ് ലക്ഷ്മി മാം ഇവിടെ നമുക്കായി കാണിച്ചുതരുന്നത്, തേൻ മിട്ടായി എല്ലാവർക്കും ഇഷ്ടം ആയതു കൊണ്ടും ഒരുപാട് ഓർമ്മകൾ നൽകുന്നതു കൊണ്ടുമെള്ളം ഇവ ഉണ്ടാക്കിയാൽ ആരും തന്നെ കഴിക്കാതിരിക്കുകയില്ല. അത്തരം ഒരു തേൻ മുട്ടായി ഉണ്ടാക്കുവാനായി ആവശ്യമുള്ളത് ഒരു കപ്പ് ഇടലി അരി, കാൽക്കപ്പ് ഉഴുന്ന് പരിപ്പ്. കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ വീതം ഓറഞ്ചും റെഡ് കളർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, ഒന്നര കപ്പ് പഞ്ചസാര ഒരു കപ്പ് വെള്ളം, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് എന്നിവ മാത്രമാണ്.

അപ്പോൾ ഇതെല്ലാം ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കാം, ഇപ്പോൾ കടകളിൽ നിന്നും തേൻനിലാവ് വാങ്ങാൻ കിട്ടുന്നതാണ്, പക്ഷേ പണ്ടത്തെ ആ ഒരു രുചി ഇപ്പോൾ ഒന്നിനും ലഭിക്കുന്നില്ല എന്നതാണ് സത്യം. ആയതിനാൽ തന്നെ പണ്ടത്തെ അതേ രുചിയിൽ മിട്ടായി തയ്യാറാക്കാനായി ഈ റെസിപ്പി തന്നെ സ്വീകരിക്കാം.