അതി സ്വാദിഷ്ടമായി അമ്മൂമ്മമാർ ഉണ്ടാക്കുന്ന നാടൻ തീയൽ പൊടി ഉണ്ടാക്കുന്ന രീതി പഠിക്കാം, തനത് രുചി

അതി സ്വാദിഷ്ടമായി അമ്മൂമ്മമാർ ഉണ്ടാക്കുന്ന ഒത്തിരി നാളുകൾ സൂക്ഷിച്ചു വയ്ക്കാവുന്ന തീയൽ പൊടി ഉണ്ടാക്കുന്ന രീതി സുമ ടീച്ചർ നമുക്കായി പറഞ്ഞു തരുന്നു, ഇതേ രീതിയിൽ പറയുന്ന സമയങ്ങളിൽ ചേരുവകൾ ചേർത്ത് തയ്യാറാക്കിയാൽ തീയൽ പൊടി അടിപൊളി ആകും. ഇതിനായി ആദ്യം തന്നെ ഒരു ഉരുളി അടുപ്പത്ത് വച്ച് അതിലേക്ക് 7 തൊട്ടു 7½ കപ്പ് നാളികേരം ചിരവിയത് ഇട്ട് പതിയെ അത് ഇളക്കി ഇളക്കി ഫ്രൈ ആക്കണം.

എന്നിട്ട് മഞ്ഞ നിറം ആയി വരുമ്പോൾ അതിലേക്കു ചെറിയുള്ളി ഒരു കപ്പ് ഇട്ട് ഇളക്കി ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, കറി വേപ്പില ഇട്ട് ഇളക്കി തീ ഓഫ് ആക്കാം. എന്നിട്ട് ചൂടാറി വരുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിച്ച വക്കാവുന്നതാണ്. ഏകദേശം 3 തൊട്ടു 4 മാസം വരെ ഇവ കേട് കൂടാതെ ഇരിക്കും. ഒരു തവണ ഇതുപോലെ ഉണ്ടാക്കി വച്ചിരുന്നാൽ ചോറിനും ദോശക്ക്‌ ഒപ്പം എല്ലാം ഇൗ തീയൽ പൊടി ചേർത്ത് എന്നും കഴിക്കാൻ സാധിക്കും. അപ്പൊൾ നിങ്ങൾക്ക് എല്ലാവർക്കും ഈ റെസിപി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *